ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു ദാരുണാന്ത്യം

ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു മക്കള്‍ക്കുമുന്നില്‍ ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അശോക് സുകുമാരന്‍ നായരാ (35) ണ് മരിച്ചത്. വേനലവധി ആഘോഷത്തിനു മൂന്നാറിലേക്കു തിരിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഗുവാര എസ് വളവിനു സമീപമായിരുന്നു ദുരന്തം . തിരുവനന്തപുരം സ്വദേശിയായ അശോക് ഭാര്യ രശ്മി (32), മക്കളായ ശ്രദ്ധ (7), ശ്രേയ (5) എന്നിവരോടൊപ്പം ശനിയാഴ്ച രാവിലെയാണ് മൂന്നാറിലേക്കു തിരിച്ചത്. സൈക്ലിങ്ങില്‍ ആകൃഷ്ടനായ അശോക് കാറിനു മുകളില്‍ സൈക്കിളും കരുതിയിരുന്നു. തേയിലക്കാടുകളും മലനിരകളും കണ്ടതോടെ അശോക് സൈക്കിളില്‍ യാത്ര തുടരാന്‍ തീരുമാനിച്ച് കാര്‍ ഭാര്യ രശ്മിയെ ഏല്‍പ്പിച്ചു. രശ്മി വാഹനം ഓടിക്കാന്‍ ആരംഭിച്ച് അല്‍പ സമയത്തിനകം അപകടം സംഭവിച്ചു. മക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് െ്രെഡവിങ്ങിനിടയില്‍ പാട്ടു കേള്‍ക്കാന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അശോക് സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചു.
കാറിനടിയില്‍പ്പെട്ട അശോകിനെ ഉടന്‍ മറ്റൊരു വാഹനത്തില്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബംഗളുരു പൂര്‍വ സ്‌കൈവുഡ് ഫഌറ്റില്‍ താമസിക്കുന്ന അശോക് ഐടി ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha


























