പൊമ്പിളൈ ഒരുമൈ സമരക്കാര്‍ ആശുപത്രി വിട്ടു, നിരാഹാരം അവസാനിപ്പിച്ചു

മന്ത്രി എം.എം മണിക്കെതിരായ സമരപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആശുപത്രി വിട്ടു. നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണ് ആശുപത്രി വിട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡ്രിപ്പ് ഇടാന്‍ ഇവര്‍ സമ്മതിച്ചിരുന്നില്ല.
രക്ത സമ്മര്‍ദ്ദം താഴ്ന്നതിന്റെ പ്രശ്‌നം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ഉപ്പുവെള്ളം കുടിച്ചാല്‍ മാറുന്ന പ്രശ്‌നമേയുള്ളൂവെന്നും ഗോമതി പറഞ്ഞു. സമര പന്തലിലേക്ക് തന്നെ മടങ്ങുമെന്ന് ഗോമതി വ്യക്തമാക്കി. സമരം തുടരും എന്നാല്‍ നിരാഹാരം തുടരുന്ന കാര്യത്തില്‍ സമരപന്തലില്‍ എത്തിയ ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
സമരത്തില്‍ നിന്ന് പിന്‍മാറില്ല. പൊമ്പിളൈ ഒരുമൈയുടെ ശക്തി തെളിയിക്കും. മന്ത്രി മണി മൂന്നാറിലെത്തി മാപ്പ് പറയുകയും രാജിവയ്ക്കുകയും ചെയ്യുന്നത് വരെ സമരം തുടരും. തുടര്‍ നടപടികള്‍ പൊമ്പിളൈ ഒരുമൈയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുമെന്നും ഗോമതി വ്യക്തമാക്കി. അതേസമയം സ്വന്തം താല്‍പ്പര്യപ്രകാരമാണ് മൂവരും ആശുപത്രി വിട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























