മുത്തച്ഛനൊപ്പം തിരയില്‍ കളിക്കുന്നതിനിടെ കടലില്‍ വീണ് മൂന്നരവയസുകാരന്‍ മരിച്ചു

മുത്തച്ഛനൊപ്പം തിരയില്‍ കളിക്കുന്നതിനിടെ വഴുതി വീണ് മൂന്നര വയസുകാരന്‍ മരിച്ചു. തിരുവന്തപുരം കവടിയാര്‍ കുറവന്‍കോണം ആരൂഢത്തില്‍ അനില്‍കുമാര്‍ശ്രീലക്ഷ്മി ദമ്ബതികളുടെ മകന്‍ ഋഷികേശാണ് മരിച്ചത്.ഞായറാഴ്ച രാത്രി 8.30ന് ശംഖുംമുഖത്താണ് സംഭവം. മാതാപിതാക്കള്‍ കടല്‍തീരത്തിരിക്കുമ്‌ബോള്‍ ഇവരുടെ രണ്ടു കുട്ടികളുമായി മുത്തച്ഛന്‍ കടല്‍വെള്ളത്തില്‍ കാല്‍ നനയ്ക്കാനിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കൈയ്യില്‍ നിന്ന് ഇളയകുട്ടി പിടിവിട്ട് കടലിലേക്ക് വീണ് ശക്തമായ തിരയില്‍പ്പെട്ടു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും സമീപത്തുണ്ടായിരുന്നവരും തിരച്ചിലാരംഭിച്ചു.വലിയതുറ പൊലീസും ചാക്കയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. പത്തുമിനിട്ടുകള്‍ക്ക് ശേഷം തൊട്ടടുത്ത് കണ്ണാന്തറ ഭാഗത്തു നിന്ന് മത്സ്യതൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പെട്ടെന്ന് അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലിയതുറ പൊലീസ് കേസെടുത്തു.മൃതദേഹം അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha


























