ഒരു വീട്ടില്‍ നിന്ന് ഇനി രണ്ടുപേര്‍ക്ക് കുടുംബശ്രീയില്‍ അംഗമാകാം

ഒരു വീട്ടില്‍ നിന്ന് രണ്ടു പേര്‍ക്ക് കുടുംബശ്രീയില്‍ അംഗമാകാന്‍ അവസരമൊരുങ്ങുന്നു. ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കുടുംബശ്രീമിഷന്‍ തീരുമാനിച്ചു. ജൂണില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും
നിലവില്‍ കുടുംബത്തിലെ ഒരാള്‍ക്കു മാത്രമാണ് കുടുംബശ്രീ അംഗമാകാനാകുക.
18 വര്‍ഷം മുമ്പ് തയ്യാറാക്കിയ നിയമപ്രകാരം അംഗങ്ങളായവരാണ് ഇപ്പോഴും തുടരുന്നത്. ഇവരില്‍ ഭൂരിഭാഗവും 50 വയസ്സു കഴിഞ്ഞവരാണ്. കുടുംബശ്രീകളില്‍ യുവനിരയുടെ സാന്നിധ്യം വന്‍തോതില്‍ കുറഞ്ഞു. ഇതു പരിഹരിക്കാന്‍ കൂടിയാണ് ശ്രമം.
25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം അംഗത്വം കിട്ടുക. ഒരു വീട്ടില്‍ നിന്ന് രണ്ടു പേര്‍ക്ക് അംഗങ്ങളാകാമെങ്കിലും വോട്ടവകാശം ഒരാള്‍ക്കു മാത്രമായിരിക്കും. നേതൃസ്ഥാനം കുടുംബക്കാര്‍ സ്വന്തമാക്കാതിരിക്കാനാണിത്.
കുടുംബശ്രീയുടെ സേവനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍, ഭിന്ന ലൈംഗികര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം അയല്‍ക്കൂട്ടം രൂപവത്ക്കരിച്ചു വരികയാണ്. നിലവിലെ കുടുംബശ്രീ നിയമമനുസരിച്ച് സ്ത്രീകള്‍ക്കു മാത്രമാണ് ഭാരവാഹികളാകാന്‍ കഴിയുക.
പഞ്ചായത്തു തലത്തിലാണ് ഭിന്നശേഷിക്കാരുടെ അയല്‍ക്കൂട്ടങ്ങളുണ്ടാവുക ഭിന്ന ലൈംഗികര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അവരുടെ അയല്‍ക്കൂട്ടം ഉണ്ടാവുക. കോട്ടയം, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇതിനകം ഇവര്‍ക്കായി അയല്‍ക്കൂട്ടം നിലവില്‍ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























