സെന്‍കുമാര്‍ ഡിജിപിയായി ഉടനെത്തും... സര്‍ക്കാരുമായി ധാരണയിലെത്തിയതായി സൂചന; സെന്‍കുമാര്‍ പിന്‍മാറിയത് അവസാന നിമിഷം; കനത്ത തിരിച്ചടിയാകുമെന്ന് കണ്ട് ധാരണ

പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ സെന്‍കുമാര്‍ അവസാന നിമിഷം പിന്‍മാറി. പുനര്‍നിയമനം വൈകുന്നത് ടി.പി. സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഇന്നുതന്നെ സുപ്രീം കോടതിയില്‍ ഉന്നയിക്കാനിരുന്നതാണ്. വിധി പറഞ്ഞ ബെഞ്ചിലാണ് പരാതി ഉന്നയിക്കാനിരുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം.
ഇതിനിടെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി സെന്‍കുമാറിന്റെ അഭിഭാഷകന്‍ അറിയിയിച്ചത്. സര്‍ക്കാരുമായുള്ള ധാരണയിലാണ് പിന്‍മാറുന്നതെന്നാണ് സൂചനം
ഹാരീസ് ബീരാന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ സെന്‍കുമാര്‍ ഉന്നയിക്കുന്നത് ഈ കാര്യങ്ങളൊക്കെയാണ്. തന്നെ സംസ്ഥാന പൊലീസ് മേധാവിയായി തിരികെ നിയമിക്കാന്‍ കഴിഞ്ഞ 24നു നല്‍കിയ ഉത്തരവ് അന്നേദിവസം രാവിലെ 11.30നു സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടും നിയമന ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല.
താന്‍ ജൂണ്‍ 30നു വിരമിക്കുമെന്നതുകൂടി കണക്കിലെടുത്താണു സുപ്രീം കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കിയത്. കേസില്‍ വിജയിച്ചാല്‍ പ്രശ്‌നപരിഹാരം നേടാത്ത സ്ഥിതിയുണ്ടാവരുതെന്നു വാദത്തിനിടെ കോടതി വ്യക്തമാക്കിയതുമാണ്.
താന്‍ 2015 മേയ് 22ന് ആണു പൊലീസ് മേധാവിയായി രണ്ടു വര്‍ഷത്തേക്കു നിയമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ നിയമവിരുദ്ധമായി പദവിയില്‍നിന്നു നീക്കി. പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച തത്വങ്ങളനുസരിച്ചാണെങ്കില്‍, വിരമിച്ചശേഷവും നഷ്ടപ്പെട്ട കാലാവധിക്ക് അര്‍ഹതയുണ്ട്.
കോടതിയുടെ ഉത്തരവു നടപ്പാക്കാതെ കാണിക്കുന്ന ബോധപൂര്‍വമായ നടപടിയുടെ പേരില്‍ നീതിയെക്കരുതി കര്‍ശന നടപടിയെടുക്കണം.
https://www.facebook.com/Malayalivartha


























