സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ടി.പി. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. സെന്‍കുമാറിന്റെ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍നിന്നും അഭിഭാഷകര്‍ പിന്‍മാറി. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും കോടതിയിലുണ്ടായിരുന്നെങ്കിലും സെന്‍കുമാറിന്റെ അഭിഭാഷകര്‍ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പെടുത്താതെ മടങ്ങുകയായിരുന്നു.
സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് ഇതോടെ അഭ്യൂഹം ശക്തമായി. കേരള പോലീസ് മേധാവിയായുള്ള പുനര്‍ നിയമനം വൈകിക്കുന്നതായും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്.
https://www.facebook.com/Malayalivartha


























