മന്ത്രി മണിക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; പൊമ്പിളൈ ഒരുമൈ സമരം തുടരുന്നു

എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി പ്രസംഗത്തിന്റെ സി ഡി ഹാജരാക്കാനും സര്‍ക്കാര്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
മണി സ്ത്രീകളെയല്ല മാധ്യമപ്രവര്‍ത്തകരെയാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. തുടര്‍ന്നായിരുന്നു പ്രസംഗത്തിന്റെ സി ഡി ഹാജരാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചത്. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തുന്ന സമരം പത്താം ദിവസം പിന്നിട്ടു. നിരാഹാരം അവസാനിപ്പിച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ട് ദിവസമായി സത്യഗ്രഹ സമരത്തിലാണ്. പൊമ്പിളൈ ഒരുമൈ നേതാവ് കൗസല്യയാണ് ഇന്ന് സത്യഗ്രഹം ഇരിക്കുന്നത്. പിന്തുണയുമായി ആം ആദ്മി പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ട്.
https://www.facebook.com/Malayalivartha


























