പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മുതല്‍ പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പള വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ട്രക്ക് ഉടമകള്‍ അറിയിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ടാണ് എല്‍പിജി ട്രക്ക് െ്രെഡവര്‍മാരുടെ സംയുക്ത തൊഴിലാളി യൂണിയന്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.
പ്രതിമാസ ശമ്പളത്തില്‍ വര്‍ധനവ് വേണമെന്നതുള്‍പ്പെടെയുള്ള ആവശ്യവുമായാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. സമരം ഒഴിവാക്കാന്‍ ഇന്ന് പകല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് വൈകുന്നേരം വീണ്ടും അഡിഷണല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. ഉറപ്പ് ലഭിച്ചതോടെ സംഘടനകള്‍ സമരം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























