ഈ ദുരിത ജീവിതം എന്ന് അവസാനിക്കും..?

വയനാട്ടിലെ ആദിവാസികളില്‍ ഏറ്റവും ദുരിത ജീവിതം നയിക്കുന്നവരാണ് കാട്ടുനായ്ക്കര്‍. പ്രാക്തന ഗോത്രവര്‍ഗമായി പ്രഖ്യാപിച്ചിട്ടും നിരവധി പദ്ധതികളുണ്ടായിട്ടും ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇനിയുമായിട്ടില്ല. അനുവദിക്കുന്ന കോടികള്‍ ഇടനിലക്കാര്‍ കൈക്കലാക്കുന്നതാണ് കാരണം. ഈ കാണുന്നതാണ് വയനാട് ചണ്ണംകൊല്ലി ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ സന്ധ്യയുടെയും അനീഷിന്റെയും വീട്. ഉറങ്ങിക്കിടക്കുന്നത് പതിനൊന്ന് മാസം പ്രായമുള്ള മകന്‍ അഖിലേഷ്. വീടിനകത്ത് കക്കൂസ് പണിതതല്ല, ഗതി കെട്ടപ്പോള്‍ കക്കൂസ് തന്നെ വീടാക്കിയതാണിവര്‍.
അനീഷിന്റെ അമ്മ ചിക്കിക്ക് 6 മക്കളാണ്. വീടിനകത്ത് കിടക്കാന്‍ പോയിട്ട് ഇരിക്കാന്‍ പോലും സ്ഥലമില്ലാതായപ്പോഴാണ് ഇവര്‍ ഇങ്ങോട്ട് മാറിയത്. അനീഷ് കുടകില്‍ കൂലിപ്പണിക്ക് പോവുമ്പോള്‍ സന്ധ്യയും കുഞ്ഞും ഇവിടെ തനിച്ചാവും. ഏത് സമയം വേണെങ്കിലും അടുത്തുള്ള കാട്ടില്‍ നിന്ന് ആനയിറങ്ങാം. കിടപ്പുമുറിയാക്കിയ കക്കൂസിലും അടുക്കളയെന്ന് വിളിക്കാവുന്ന ഷെഡിലുമാണ് ജീവിതം. സ്വന്തമായി റേഷന്‍ കാര്‍ഡ് പോലുമില്ല. വീടിനോ അഞ്ച് സെന്റ് സ്ഥലത്തിനോ വേണ്ടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
പത്ത് സെന്റ് സ്ഥലത്തുള്ള കോളനിയില്‍ നാല് വീടുകളിലായി 34 പേരാണ് താമസിക്കുന്നത്. കൂട്ടത്തിലാരെങ്കിലും മരിച്ചാല്‍ അടക്കാന്‍ പോലും സ്ഥലമില്ല. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്കരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും ഇതൊന്നും ഇവരെത്തിരഞ്ഞെത്താറില്ല.
https://www.facebook.com/Malayalivartha


























