ഡി.ജി.പി നിയമനം; സുപ്രീംകോടതിയുടെ വിധി അന്തിമമാണെന്നും ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സുപ്രീംകോടതിയുടെ വിധി അന്തിമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാറിനെ നിയമിക്കാത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു പിണറായി.
വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയപ്പോള്‍ തന്നെ സെന്‍കുമാറിനെ നിയമിക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി ലഭിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് ഈ വിഷയം തിരഞ്ഞെടുത്ത പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അടിയന്തരപ്രമേത്തിനായി ഈ വിഷയം തിരഞ്ഞെടുത്തത് പ്രതിപക്ഷത്തിന്റെ പരിതാപകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡി.ജി.പി ആരാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























