സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഒരു മാസത്തേക്ക് കൂടി അവധി നീട്ടി ജേക്കബ് തോമസ്

ഹൈക്കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അവധിയെടുത്ത ഡി.ജി.പി ജേക്കബ് തോമസ് തന്റെ അവധി നീട്ടാന്‍ അപേക്ഷ നല്‍കി. ഒരു മാസത്തേക്ക് കൂടി അവധി നീട്ടുന്നതായാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇന്നാണ് ജേക്കബ് തോമസിന്റെ അവധി അവസാനിക്കുന്നത്. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, ചുമതലയേറ്റെടുത്ത ശേഷം ബഹ്‌റ ഒരു ദിവസം മാത്രമാണ് ഓഫീസിലെത്തിയത്.
മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാറ്ററി, ബാര്‍ കേസുകള്‍ എന്നിവയില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്ത സാഹചര്യത്തിലാണ് അവധിയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നത് അഭികാമ്യമല്ലെന്ന് സി.പി.എമ്മും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ അഞ്ച് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ നല്‍കിയത് കെ.എം. മാണി രക്ഷപ്പെടാന്‍ ഇടയാക്കുമെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്. അതും ജേക്കബ് തോമസിന് പ്രതികൂലമായി മാറി.
https://www.facebook.com/Malayalivartha


























