Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കൂത്തുപറമ്പില്‍ സി പി എം ഞരമ്പ് രോഗികളുടെ ഗുണ്ടായിസം..

02 MAY 2017 12:43 PM IST
മലയാളി വാര്‍ത്ത

മറൈന്‍ ഡൈവില്‍ ചൂരല്‍ പ്രയോഗത്തിനെതിരെ പ്രതികരിച്ചവര്‍.. ചെഞ്ചോര വീണ കുത്തുപറമ്പിന്റെ മണ്ണില്‍ സദാചാര ഗുണ്ടകള്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ എന്തേ ഡി വൈ എഫ് ഐ ഒരു കവല പ്രസംഗം പോലും നടത്താഞ്ഞത്? ഒരേ വഞ്ചിയിലെ യാത്രക്കാര്‍ ആയതുകൊണ്ടാണോ? - രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്.

ഡി വൈ എഫ് വൈ മാത്രമല്ല, സി പി എമ്മിനും എസ് എഫ് ഐക്കും ഇതേ ചോദ്യം നേരിടാനുണ്ട്. സി പി എം പാര്‍ട്ടി അംഗവും എസ് എഫ് ഐ നേതാവുമായ ആകാശ് തില്ലങ്കേരിയെയും പ്രതിശ്രുധവധുവിനെയും കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തില്‍ വെച്ച് സി പി എമ്മിലെ ഞരമ്പ് രോഗികളായ സദാചാര പോലീസ് ആക്രമിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നത്. സംഭവം വിശദീകരിച്ച് ആകാശ് തന്നെ ഫേസ്ബുക്കില്‍ വിശദമായി എഴുതിയിരുന്നു. ആ പോസ്റ്റിന് കിട്ടിയ രൂക്ഷമായ പ്രതികരണങ്ങള്‍ ഇങ്ങനെ.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തില്‍ നിന്ന് ഇന്നലെ ഉച്ചയോടുകൂടി എടുത്ത സെല്‍ഫി ആണിത് - എന്ന് പറഞ്ഞാണ് ആകാശ് തില്ലങ്കേരി തന്റെ അനുഭവം വിവരിക്കുന്നത്. കൂടെ ഉള്ളത് പ്രീയ സഖാവ് മിഥുന്‍ മഹേന്ദ്രനും ഞാനുമായ് കല്ല്യാണമുറപ്പിച്ച എന്റെ സഖാവ് ഐശ്വര്യ കുന്നത്തുമാണ് എന്ന് ആകാശ് പറയുന്നു. ഈ സെല്‍ഫിക്ക് ശേഷം കൂത്തുപറമ്പില്‍ ഞങ്ങള്‍ക്ക് കുറച്ച് ക്ലേശാനുഭവങ്ങളുണ്ടായ്. ഉത്തരേന്ത്യയിലോ പാക്കിസ്ഥാനിലോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ, ധീരരായ അഞ്ച് ചെന്താരകങ്ങളുടെ ചോരയാല്‍ ചുവന്നുതുടുത്ത വിപ്ലവത്തിന്റെ തീച്ചൂളയില്‍ പടുത്തുയര്‍ത്തിയ രക്തസാക്ഷി കുടീരത്തില്‍ വച്ചുണ്ടായ ദുരവസ്ഥയാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്.

ഈ സെല്‍ഫി എടുത്തതിന് ശേഷം ചില സുഹൃത്തുക്കളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ രണ്ട് ടാക്സി ട്രൈവര്‍മാര്‍ വളരെ പരുഷമായ നോട്ടത്തോടുകൂടി ഞങ്ങളുടെ സമീപം വരികയുണ്ടായ്. ഏതാണ്ട് ഞങ്ങളുടെയൊക്കെ അച്ഛന്റെ പ്രായമുള്ള രണ്ടുപേര്‍. എന്താ ഇവിടെ കാര്യം? എന്തിനാണ് വന്നതെന്നു? നിന്റെ ആരാ ഇവരെന്നൊക്കെ? വളരെ വൃത്തികെട്ട രീതിയില്‍ ഇവര്‍ ഐശുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. നിങ്ങളെ ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമിലെന്നും. കൂത്തുപറമ്പില്‍ ഞങ്ങളിത് ആദ്യമായെല്ലെന്നും. സദാചാരമൊന്നും ഇവിടെ വേണ്ടെന്നും വളരെ ശാന്തമായ് തന്നെ ഞങ്ങള്‍ മറുപടി പറഞ്ഞു.

പിന്നീട് വളരെ രോഷാകുലരായ് ഇവര്‍ ഞങ്ങളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിപറയുകയും. ഇത് കൂത്തുപറമ്പാണ് ടാകക്സിക്കാരോട് കളിക്കാന്‍ നിങ്ങളായില്ലെന്നും, കുടുംബ പേരും കുടുംബത്തിലെ ഉന്നതരുടെ പേരും പറഞ്ഞ് വെല്ലുവിളിയായ്. അവര്‍ക്ക് ഞങ്ങളുടെ പലചചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് വന്നപ്പോള്‍ അവര്‍ മിഥുനെ പിടിച്ച് ഐശ്വര്യയുടെ ദേഹത്തേക്ക് തള്ളിയിട്ടു. മിഥുനെ തള്ളുന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ അയാളെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തു. വെല്ലുവിളി കയ്യാങ്കളിയിലേക്ക് കടക്കുമെന്ന സ്ഥിതിവന്നപ്പോള്‍ ഇയാള്‍ ഞാന്‍ പനോളി രത്നാകരനാണെന്നും എന്നെ നിങ്ങള്‍ക്കറിയില്ലെന്നും വീരവാദം മുഴക്കലായ്.

ഒരുതരത്തിലും ഞങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവര്‍ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. ഞങ്ങള്‍ ആ പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ സത്യസന്ധമായ് അവതിരിപ്പിക്കുകയും അദ്ദേഹത്തിന് കാര്യം ബോധ്യപ്പെടുകയും ചെയ്തതുകൂടി അദ്ദേഹം മടങ്ങിപ്പോയ്. അത്രയൊക്കെ ഉണ്ടായിട്ടും തൃപ്തരാവാത്ത അവര്‍ സ്റ്റേഷനില്‍നിന്ന് എസ് ഐയെ കൂടി വിളിച്ച് വരുത്തുകയാണ് ചെയ്തത്.

സിനിമ സ്റ്റൈലില്‍ ജീപ്പില്‍ വന്നിറങ്ങിയ കൂത്തുപറമ്പ് എസ് ഐ മനു കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു പകരം സദാചാരക്കാരൊപ്പം നിന്ന് ഞങ്ങളെന്തോ തെറ്റ് ചെയ്തിട്ടെന്നപോല്‍ അവരേക്കാള്‍ തരംതാണ് താലിബാന്‍ മോഡലില്‍ ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. വളരെ ഹീനനായ് പൊതുജന മധ്യത്തില്‍ ഒരുതരത്തിലും പറയാന്‍ സാധിക്കാത്ത വാക്കുകളോടെ ആ എസ് ഐ ഐശുവിനെ മാനസികമായ് ടോര്‍ച്ചര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ ശക്തമായ് പ്രതികരിച്ചു.

പിന്നീട് ഞങ്ങള്‍ക്ക് നേരെയായ് അയാളുടെ ഹിറോയിസം ബലമായ് പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ്. വഴിനീളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളി ആയിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ നമ്മള്‍ ചെയ്ത തെറ്റെന്താണെന്നും അത് പറഞ്ഞ് തരണമെന്നും ചോദിച്ച മാത്രയില്‍ ഞങ്ങക്കെ എസ് ഐ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്.

കുടുംബത്തില്‍ പിറക്കാതെ കുടുംബപ്പേരും കൊണ്ട് പേക്കൂത്താടുന്ന ഇത്തരം ഞരമ്പ് രോഗികള്‍ കൂത്തുപറമ്പിന്റെ ചരിത്രത്തിനു നേരെ പുറംതിരിഞ്ഞ് നിന്ന് കൊഞ്ഞനംകുത്തി കാണിക്കുന്നത്. കുടുംബമഹിമയിലെ അഹന്തയും ഭള്ളും മാത്രം കൈമുതലായിട്ടുള്ള ഇതുപോലുള്ള രത്നാകരന്മാരുടെ തലച്ചോറില്‍ തൊട്ടുകൂട്ടാന്‍ പോലും രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ തൊട്ടു തെറിപ്പിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends