പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനും കൂട്ടുപ്രതി രണ്ടാം ഭാര്യയും അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനും ഇതിനു കൂട്ടുനിന്ന രണ്ടാംഭാര്യയും അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍(ഫിലിപ്പോസ്52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായത്.
അയല്‍വാസിയായ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. ലൈസാമ്മയാണ് ഇതിന് ഒത്താശ ചെയ്തിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഉത്തരവാദി സഹപാഠിയാണെന്നു പറയാന്‍ ലൈസാമ്മ ഭീഷണിപ്പെടുത്തി.
ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മാതാവിനെ വിവരം ധരിപ്പിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി അയല്‍വാസിയുടെ പേര് വെളിപ്പെടുത്തിയത്.
കുഞ്ഞുമോന്റെ ആദ്യഭാര്യയും ഒരു കുട്ടിയും ഇയാളുടെ നിരന്തരപീഡനത്തെ തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പിന്നീടാണ് ലൈസാമ്മയെ വിവാഹം കഴിച്ചത്. ഇവരുടെയും രണ്ടാംവിവാഹമായിരുന്നു. സി.ഐ: റെജി എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ സി.ഡി. മനോജ്, ബിജു ലൂക്കോസ്, ഷാനവാസ് ഖാന്‍, റസിയ, രേവതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















