കൊച്ചിയില്‍ മയക്കുമരുന്നു ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

കഞ്ചാവും നൈട്രോസന്‍ ഇനത്തില്‍പ്പെട്ട മയക്കുമരുന്നുഗുളികകളുമായി കൊച്ചിയില്‍ ഒന്‍പത് യുവാക്കള്‍ ഷാഡോ പോലീസ് പിടിയിലായി. കാക്കനാട് അത്താണി നെടുംകുളങ്ങര ശിവപ്രസാദ്(22), വെളിയില്‍ വിട്ടില്‍ ശ്യാംപീറ്റര്‍(22), പ്രസാദ്(32), അത്താണി കീലേരി കമ്പിവേലിക്കകം മനു(22), എന്നിവരെ അത്താണി കീലേരി മലഭാഗത്തുനിന്നും പിടികൂടി. വരാപ്പുഴ ഷോലംപറമ്പില്‍ അരുണ്‍(18), വരാപ്പുഴ മുണ്ടോലിപ്പറമ്പില്‍ നഹാസ്(18), ഇടയക്കുന്നം തുണ്ടിപ്പറമ്പില്‍ ജിതിന്‍ എന്നിവരെ 350 ഗ്രാം കഞ്ചാവുമായിട്ടാണ് പിടികൂടിയത്.
കൂടാതെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ 250 ഗ്രാം കഞ്ചാവുമായി പിടികൂടി . പത്തനംതിട്ട മണിയാര്‍ സ്വദേശികളായ ഷെമിന്‍ഷാ(20), വിഷ്ണു(20) എന്നിവരെ കടവന്ത്ര ഭാഗത്തുനിന്ന് 10 നൈട്രാസണ്‍ ഗുളികകളുമായി പിടികൂടി. ഇവരെ യഥാക്രമം തൃക്കാക്കര , എളമക്കര , പാലാരിവട്ടം കടവന്ത്ര പോലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി. ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ രഹസ്യനിരീക്ഷണത്തിലായിരുന്നു പിടിയിലായവര്‍.
കഞ്ചാവ് മാഫിയകള്‍ക്കെതിരേ കാക്കനാട്, തൃക്കാക്കര നിവാസികളായ സ്ത്രീകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് പരാതി നല്‍കിയിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ െ്രെകംബ്രാഞ്ച് അസി. കമ്മിഷണര്‍ എം. രമേശ് കുമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha






















