കിളിമാനൂര്‍ സ്വദേശിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ പോളീടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ കാമുകന്‍ അറസ്റ്റില്‍

കിളിമാനൂരില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്ത് നിന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോളീടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ കാമുകന്‍ അറസ്റ്റില്‍. നിരന്തിരമായ ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി വിധേയമായതായും പൊലീസ് പറഞ്ഞു.
ഏപ്രില്‍ 21 നാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചത്. കുടുംബകലഹത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥിനി നിരന്തരം ലൈംഗിക പീഡനത്തിനിരയായിരുന്നതായി പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.
15 കാരിയായ പെണ്‍കുട്ടിയെ കാമുകനായ ശ്രീറാം നിരന്തിരം ലൈംഗികമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാമുകനായ ശ്രീറാമിന്റെ അറസ്റ്റ് പെണ്‍കുട്ടിയുടെ മരണത്തിന്റെ കുറ്റം ആരോപിച്ചല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനും ചൂഷണം ചെയ്തതിനും പോക്‌സോ ഉള്‍പ്പടെയുള്ള നിയമം ചുമത്തിയാണെന്നും പൊലീസ് പറയുന്നു.
21കാരനായ ശ്രീറാമും പെണ്‍കുട്ടിയും തമ്മില്‍ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ശ്രീറാമിനും കൃത്യമായി അറിയില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha
























