പോക്കു വരവ് ചെയ്ത് കിട്ടിയില്ല വീട്ടമ്മ ജീവനക്കാരന് നേരെ മണ്ണെണ്ണ ഒഴിച്ചു

ഭൂമി പോക്കു വരവ് ചെയ്ത് കിട്ടാന്‍ കാല താമസം വന്നതില്‍ പ്രതിഷേധിച്ച് വീട്ടമ്മ ജീവനക്കാരന് നേരെ മണ്ണെണ്ണ ഒഴിച്ചു
കോട്ടയ്ക്കകം താലൂക്ക് ഓഫീസില്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസിലെ എച്ച് സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കായ നേമം സ്വദേശി അഭിലാഷിനു നേരെയാണ് മണ്ണെണ്ണ ഒഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോവളം മുട്ടയ്ക്കാട് കെ എസ് റോഡില്‍ വിഎസ് ഭവനില്‍ സുജ(45) യെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ടാണ് സംഭവം,. വീട്ടമ്മയായ സുജക്ക് കോവളത്ത് 10 സെന്റ് വസ്തുവുണ്ടായിരുന്നു. എന്നാല്‍ മൂന്ന് സെന്റ് ഭൂമി ആരോ പതിച്ചെടുത്തതായി 2013 ല്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് 9 മാസമായി ഭൂമിയുടെ പോക്കു വരവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ കയറിയിറങ്ങി രേഖകള്‍ ഹാജരാക്കിയിചട്ടും പോക്കു വരവു ചെയ്ത് നല്‍കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ ബാഗിലെ കുപ്പിയില്‍ കരുതിയിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണ ജീവനക്കാരന്റെ ദേഹത്ത് കൂടിയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.
ശരീരമാസകലം മണ്ണെണ്ണ വീണതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ജീവനക്കാരും ആള്‍ക്കാരും ചേര്‍ന്ന് വീട്ടമ്മയെ പിടിച്ചു മാറ്റി
തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി. സുജയെ കസ്റ്റഡിയിലെടുത്തു. അഭിലാഷ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട സുജയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാസങ്ങള്‍ക്കു മുമ്പ് വെള്ളറടയില്‍ നടന്ന സംഭവത്തിന് സമാനതയുള്ളതായിരുന്നു ഇന്നലെത്തേതെന്നാണ് ജന സംസാരം
https://www.facebook.com/Malayalivartha
























