സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ സുപ്രീം കോടതി എങ്ങനെ ഉത്തരവിടും? സര്‍ക്കാരിനോട് യുദ്ധം ചെയ്യാനില്ലെന്ന് സെന്‍ കുമാര്‍ പ്രഖ്യാപിച്ചതിന് പിന്നില്‍

സംസ്ഥാന പോലീസ് മേധാവിയാവാന്‍ റ്റി പി.സെന്‍കുമാര്‍ ഇനി പ്രസ് ചെയ്യില്ല. ഇതു സംബന്ധിച്ച് സി പി എമ്മിലെ ഉന്നതര്‍ സെന്‍കുമാറുമായി സംസാരിച്ചു കഴിഞ്ഞു.
സെന്‍കുമാറിന്റെ കേസില്‍ ഉത്തരവിന്റെ വ്യക്തതക്കായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍. സര്‍ക്കാരിനോട് യുദ്ധം ചെയ്യാനില്ലെന്ന് സെന്‍ കുമാര്‍ പ്രഖ്യാപിച്ചത് മാറിയ സാഹചര്യത്തിലാണ്.
സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നതില്‍ കാര്യമുണ്ടെന്ന് സെന്‍കുമാറിനറിയാം. സംസ്ഥാന പോലീസ് മേധാവിയായല്ല സേനയുടെ ചുമതലയുള്ള ഡിജിപിയായാണ് യു ഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിച്ചത്. സ്‌റ്റേറ്റ് പോലീസ് ചീഫ് എന്ന് ഉത്തരവിലുള്ളത് ബഹ്‌റയുടെ നിയമന ഉത്തരവില്‍ മാത്രമാണ്. ഇത് യു ഡി എഫ് സര്‍ക്കാരിനു സംഭവിച്ച ഒരു പിഴവാണ്. നളിനി നെറ്റോ എന്ന ബുദ്ധി കേന്ദ്രമാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അപ്പോള്‍ സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ സുപ്രീം കോടതി എങ്ങനെ ഉത്തരവിടും?
സെന്‍കുമാറിന്റ ആവശ്യം ആരോരുമറിയാതെ സര്‍ക്കാര്‍ അംഗീകരിച്ചു. അത് അഡ്മിനിസ്‌ട്രേറ്റീവ് ടൈബ്ര്യൂണലിലുള്ള അദ്ദേഹത്തിന്റെ നിയമനമാണ്. ഇതിനെ ആദ്യം സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീട് കേസില്‍ പ്രസ് ചെയ്യില്ലെന്ന് ഉറപ്പു കിട്ടിയപ്പോഴാണ് സെന്‍കുമാര്‍ ഉള്‍പ്പെട്ട പട്ടിക അംഗീകരിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയത്.
ഉയര്‍ന്ന സി പി എം നേതാക്കള്‍ക്കും മന്ത്രി മാത്യു റ്റി തോമസിനും സെന്‍കുമാറുമായി അടുത്ത ബന്ധമുണ്ട്. അവര്‍ തന്നെയാണ് പിണറായിയുടെ നിര്‍ദ്ദേശാനുസരണം മധ്യസ്ഥ ചര്‍ച്ച നടത്തിയത്.
ട്രൈബ്യൂണല്‍ ലഭിക്കുകയാണെങ്കില്‍ സെന്‍കുമാറിന് അഞ്ചു വര്‍ഷം ഹൈക്കോടതി ജഡ്ജിയുടെ ശമ്പളവും പദവിയും ലഭിക്കും. അതായത് രണ്ട് മാസം സംസ്ഥാന പോലീസ് മേധാവിയാകുന്നതിനേക്കാള്‍ നല്ലത് ഇതാണ്. ഏപ്രില്‍ 5 ന് സുപ്രീം കോടതി സെന്‍കുമാര്‍ കേസ് എടുക്കുമെങ്കിലും ഒന്നും സംഭവിക്കാന്‍ ഇടയില്ല.
https://www.facebook.com/Malayalivartha



























