Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇന്ന്‌ കൊട്ടിക്കലാശം... കൂട്ടിയും കുറച്ചും ജയം മാത്രം ചിന്തിച്ച്‌ സ്ഥാനാര്‍ത്ഥികള്‍ , അവസാന പോരാട്ടം അവിസ്‌മരണീയമാക്കാന്‍ പാര്‍ട്ടികളും

08 APRIL 2014 11:38 PM IST
മലയാളി വാര്‍ത്ത.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകോലാഹലങ്ങള്‍ക്ക്‌ ഇന്നു വൈകിട്ടോടെ സംസ്‌ഥാനത്തു കൊട്ടിക്കലാശം. വൈകിട്ട്‌ ആറുമണിക്കുശേഷം നിശബ്‌ദപ്രചാരണത്തിലേക്കു മണ്ഡലങ്ങളും സ്‌ഥാനാര്‍ഥികളും മാറും. വ്യാഴാഴ്‌ചയാണ്‌ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലും വോട്ടെടുപ്പ്‌.

വൈകിട്ട്‌ ആറുമണിക്കു റോഡ്‌ ഷോയുടെ അകമ്പടിയോടെയാകും എല്ലാ മണ്ഡലത്തിലേയും കൊട്ടിക്കലാശം പൂര്‍ത്തിയാക്കുക. വീടുകള്‍ കയറി സ്ലിപ്‌ നല്‍കുന്നതിനും വോട്ട്‌ അഭ്യര്‍ഥിക്കുന്നതിനുമാണു യു.ഡി.എഫ്‌ അവസാന ദിവസങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നത്‌. പ്രശ്‌ന പരിഹാര സ്‌ക്വാഡാണ്‌ എല്‍ഡിഎഫിന്റെ അവസാന റൗണ്ട്‌ തന്ത്രം. പരമാവധി വീടുകള്‍ കയറുകയാണ്‌ ഇരുമുന്നണികളുടെയും ലക്ഷ്യം.

വൈകിവന്ന വിജ്‌ഞാപനത്തെത്തുടര്‍ന്ന്‌ സംസ്‌ഥാനത്തു പ്രചാരണത്തിന്റെ തുടക്കം അല്‍പം തണുത്തമട്ടിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിത ചേരിമാറ്റങ്ങളും രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങളും വിവാദ പരാമര്‍ശങ്ങളുമായി മുന്നണി ഭേദമില്ലാതുണ്ടായ നാടകീയസംഭവവികാസങ്ങള്‍ മണ്ഡലങ്ങളെ ഇളക്കിമറിച്ചു.
ആര്‍എസ്‌പിയുടെ കൂടുമാറ്റം, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌, വി.എസ്‌. അച്യുതാനന്ദന്റെ നിലപാടുമാറ്റം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ , സി.എം.പിയിലെയും ജെ.എസ്‌.എസിലെയും പൊട്ടിത്തെറി, സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ വിവാദ പരാമര്‍ശം, കേരളത്തിലെത്തിയ ദേശീയ നേതാക്കളുടെ വാക്‌ശരങ്ങള്‍ എന്നിവയാണു പ്രധാനമായും ചര്‍ച്ചയായത്‌. സംസ്‌ഥാനത്താകെ 2,42,51,942 വോട്ടര്‍മാരാണുള്ളത്‌; പുരുഷ വോട്ടര്‍മാര്‍: 1,16,81,503 സ്‌ത്രീ വോട്ടര്‍മാര്‍: 1,25,70,439. പോളിംഗ്‌സ്‌റ്റേഷനുകളുടെ എണ്ണം: 21,424. വോട്ടര്‍മാര്‍ 1700ല്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്‌, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്‌സിലറി പോളിംഗ്‌ സ്‌റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്‌. പോളിംഗ്‌ സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല.
വോട്ടു ചെയ്യുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറുമണി വരെയാണ്‌. ആറുമണിക്കു ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കിയ ശേഷമേ പോളിംഗ്‌ അവസാനിപ്പിക്കുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends