20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; രൂപരേഖയായി, ഭരണാനുമതി ഉടന്‍

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന പദ്ധതിക്കുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കി. മേയ് 31നു ചേരുന്ന കിഫ്ബിയുടെ യോഗത്തില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കും. ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി കൊണ്ടുവരുന്നത്. മറ്റുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ളവ കേന്ദ്രീകരിച്ച് വൈഫൈ പ്രസരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. എല്ലാ പൗരന്മാര്‍ക്കും മൊബൈല്‍ ഫോണും കംപ്യൂട്ടറുകളും വഴി നിശ്ചിത സമയ പരിധിയില്‍ വൈഫൈ സേവനങ്ങള്‍ സൗജന്യമായി നല്‍കും.
കെ.എസ്.ഇ.ബി വൈദ്യത ശൃംഖല പോലെ സമാന്തരമായി ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ചായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. 18 മാസം കൊണ്ട് ഇത് പൂര്‍ത്തീകരിക്കും. ബി.എസ്.എന്‍.എല്ലും സര്‍ക്കാരും ചേര്‍ന്ന് ഏറ്റവും ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാനും ഇതിനായി തയ്യാറാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























