തിരഞ്ഞെടുപ്പിന് ശേഷമുളള മന്ത്രിസഭാ പുന:സംഘടനയില് മൂന്ന് മന്ത്രിമാര്ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമുളള മന്ത്രിസഭാ പുനസംഘടനയില്‍ നിലവിലുളള മുന്ന് മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്‌ടപ്പേട്ടേക്കും. പകരം ഘടകകക്ഷികളില്‍ നിന്നുളള രണ്ടുപേരും കോണ്‍ഗ്രസില്‍ നിന്നുളള ഒരാള്‍ക്കും മന്ത്രിസഭയില്‍ ഇടം കിട്ടിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ പുനസംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ മന്ത്രിസഭ പുനസംഘടിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞത്.
ഇപ്പോള്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത ഒരു സമുദായത്തിലെ നേതാവിനെയാകും കോണ്‍ഗ്രസില്‍ നിന്ന് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്നും അറിയുന്നു. പുതുതായി യു.ഡി.എഫില്‍ എത്തിയ കക്ഷിക്ക് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കുമെന്ന ശ്രുതിയുണ്ട്. നേരത്തെ ചില്ലറ ആരോപണങ്ങളില്‍പ്പെട്ടിട്ടുളളവരെയാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുക എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ പുനസംഘടനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി അടുപ്പമുളളവരോടുപോലും പങ്കുവച്ചിട്ടില്ല.
വോട്ടെടുപ്പ് കഴിയുന്നതു മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങുമെന്നും കേള്‍ക്കുന്നു. എങ്കിലും അടുത്തമാസം തിരഞ്ഞെടുപ്പുഫലം കൂടി പുറത്തുവന്നശേഷമേ സജീവ ചര്‍ച്ച നടക്കൂ. തിരഞ്ഞെടുപ്പു ഫലം കൂടി പുനസംഘടനയില്‍ നിര്‍ണായകമാണ്. അതിനനുസരിച്ചുളള മാറ്റമാകും മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്.
അതേ സമയം പുനസംഘടന സംബന്ധിച്ച് പാര്‍ട്ടിയിലും യു.ഡി.എഫിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നഭിപ്രായമുണ്ട്. പാര്‍ട്ടിയിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്‌ത് ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാകും പുനസംഘടനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























