Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തെരഞ്ഞെടുപ്പ്‌ കൊഴുപ്പിക്കാന്‍ കോടികള്‍ , മദ്യവും യഥേഷ്‌ടം, അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകള്‍ അടച്ചു

09 APRIL 2014 03:09 AM IST
മലയാളി വാര്‍ത്ത.

തെരഞ്ഞെടുപ്പ്‌ കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക്‌ കൊണ്ടുവന്ന പത്ത്‌ കോടിയിലധികം രൂപ ഐ.ജി.ഷേഖ്‌ ദര്‍വേഷ്‌ സാഹിബന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം പിടിച്ചെടുത്തു. കേരളത്തിലെ വിവിധ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ സാമഗ്രികളും പിടിച്ചിട്ടുണ്ട്‌. മുത്തങ്ങയില്‍ നിന്നും മാത്രം പോലീസ്‌ പിടികൂടിയത്‌ രണ്ടു കോടിയോളം രൂപയാണ്‌. തെരഞ്ഞെടുപ്പിന്‌ ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ എക്‌സൈസ്‌ സംഘം ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകത്തില്‍ നിന്നും കോടി കണക്കിന്‌ രൂപയുടെ വ്യാജമദ്യമാണ്‌ ഒഴുകുന്നത്‌. കേരളത്തില്‍ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതിനാല്‍ വിലകുറഞ്ഞ മദ്യം കിട്ടുന്നില്ല.
ഇന്നലെ വൈകിട്ടോടെ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകള്‍ അടച്ചതായി ഡി.ജി.പി. അറിയിച്ചു. എല്ലാ ജില്ലകളിലും എസ്‌.പി.മാര്‍ക്ക്‌ ഡി.ജി.പി. ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കേരളത്തില്‍ വ്യാജ മദ്യ ദുരന്തം ഉണ്ടാകാനുളള സാധ്യതയും ഇന്റലിജന്‍സ്‌ തളളിക്കളയുന്നില്ല. വ്യാജമദ്യ ദുരന്തം ഉണ്ടാകാനിടയുണ്ടെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനും സമ്മതിച്ചു.
മലപ്പുറത്ത്‌ നിന്നാണ്‌ ഏറ്റവുമധികം കളളപ്പണം പിടിച്ചെടുത്തത്‌. കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുളള ഒരു സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടിയാണ്‌ ഒരു കോടി 30 ലക്ഷം വന്നത്‌. തടവൂര്‍ റൂറല്‍, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തു. മലപ്പുറത്തു നിന്നും രണ്ട്‌ കിലോ സ്വര്‍ണവും പിടിച്ചെടുത്തു. 15 കേസുകള്‍ പണമൊഴുക്കിനെക്കുറിച്ച്‌ മാത്രം പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന 92 ലക്ഷം രൂപ കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ പിടികൂടി. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന്‌ കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കി. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കളളപ്പണം കേരളത്തിലെത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ഇവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. എല്ലാ നിയമസഭാ മണ്‌ഡലങ്ങളിലും ഫ്‌ളൈയിംഗ്‌ സ്‌ക്വാഡുകള്‍ സജീവമാണ്‌. എസ്‌.പിമാര്‍ക്കാണ്‌ ചുമതല.
കര്‍ണാടകത്തില്‍ നിന്ന്‌ കൊണ്ടുവന്ന 30,000 പാക്കറ്റ്‌ മദ്യം കണ്ണൂര്‍ കാസര്‍കോട്‌ അതിര്‍ത്തിയില്‍ എക്‌സൈസ്‌ പിടികൂടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends