മൃഗങ്ങളുമായി വേഴ്ച്ച ,വേശ്യാലയങ്ങള്‍, നീലചിത്രങ്ങള്‍ കൈമാറുന്ന മൊബൈല്‍ കടകള്‍, മാരക വിഷം ചേര്‍ത്ത ചാര്‍ സൗബീസ് കടകള്‍ തുടങ്ങി സ്വകാര്യ ടി വി പുറത്തുവിട്ട വാര്‍ത്തക്കപ്പുറം ഒരു വര്‍ഷം എന്തു മാറ്റം പെരുമ്പാവൂരിന്

ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം. നഗരത്തിനെന്തുമാറ്റം. പെരുമ്പാവൂര്‍ പഴയ പെരുമ്പാവൂര്‍ അല്ല. ആര്‍ക്കും പിടികിട്ടാതെ കൂടുതല്‍ ദുരൂഹമാകുന്ന പട്ടണം. പെരുമ്പാവൂര്‍ കേരളത്തില്‍ ഉത്തരേന്ത്യക്കാന്റെ തലസ്ഥാനം. എന്നാല്‍ പെരുമ്പാവൂരിന് എന്തുമാറ്റം മലയാളി വാര്‍ത്ത അന്വേഷിക്കുന്നു. കേരളം നോര്‍ത്തിന്ത്യന്‍ തൊഴിലാളുകളുടെ ഗള്‍ഫാണ്. അതേ പോലെ ബോംബെലെ പ്രശസ്തമായ റെഡ്‌സ്ട്രീറ്റും കേരളത്തില്‍ അതാണ് പെരുമ്പാവൂര്‍. പട്ടണം റെഡ്‌സ്ട്രീറ്റാകുമ്പോള്‍ മാരക അസുഖങ്ങളും ആക്രമണങ്ങളും പെരുകുന്നു. നിയന്ത്രിക്കാതെ അധികൃതര്‍ ഉറക്കത്തിലും. ഭീതിയോടെ മലയാളികള്‍ നാടുവിടുന്നു. പെണ്‍കുട്ടികള്‍ പുറത്ത്‌പോലും ഇറങ്ങുന്നില്ല. ഭീതിയോടെ നാട്ടുകാര്‍ അതിനിടെ പിടിച്ചുപറിയിലേക്ക് തിരിഞ്ഞ് പല തൊഴിലാളികളും.നാടാകെ മാറി. വഴി ചോദിക്കാന്‍ പോലും ഒരു മലയാളിയില്ല.
കണ്ടാല്‍ അറയ്ക്കുന്ന വൃത്തിഹീനമായ ചെറു മുറികള്‍, വേശ്യാലയങ്ങള്‍ , ചീട്ടുകളി കേന്ദ്രങ്ങള്‍ , ഉത്തരേന്ത്യന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍, ദുര്‍ഗന്ധം തങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തിലെ വായുവില്‍ പോലും രോഗാണുക്കള്‍ ഉറപ്പ് ! മലയാളിക്ക് പരിചിതമല്ലാത്ത ലഹരിയുടെ അന്യമായ ഗന്ധം ഓരോ ശ്വാസത്തെയും ബാധിക്കുന്നു ! ഗുട്ക്കയുടെ കൊഴുത്ത തുപ്പല്‍ വീണു കറുത്ത് പോയ ചുമരുകള്‍… ! പെരുമ്പാവൂരില്‍ സമാന്തര സര്‍ക്കാരുകള്‍ ഉണ്ടെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുക. കേട്ടറിവല്ല… ഇത്
അന്വേഷിച്ചറിയുന്ന സത്യം. സ്വകാര്യ ടി വി പുറത്തുവിട്ട വാര്‍ത്തക്കപ്പുറം ഒരുമാറ്റവുമില്ല ഈ നഗരത്തിന്.
ഒരു നാട് നാട്ടുകാര്‍ക്കന്യമാകുമ്പോള്‍
പെരുമ്പാവൂരിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ചെറുതും വലുതുമായ അമ്പതിലധികം വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ പെരുമ്പാവൂരുകാര്‍ക്ക് അവരുടെ നാട് അന്യമായി. പകരം വ്യവസായികളും , ഗുണ്ടകളും, മാഫിയയും പ്രദേശം കീഴടക്കി. ആലപ്പുഴ , ഏറണാകുളം , ചാലക്കുടി , തൃശൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത് പെരുമ്പാവൂര്‍ ആണ്. അതിനായി ചുവന്ന തെരുവുകള്‍ തന്നെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു . സ്വദേശികളായ നിരവധി ചെറുപ്പക്കാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നില്‍പ്പില്‍ കുറെയൊക്കെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ സംഘടിക്കുന്നവരെ ചെറുക്കാന്‍ ഇവിടത്തെ വ്യവസായികള്‍ പണവും ഗുണ്ടായിസവും ഒഴുക്കി. പലരെയും കള്ളക്കേസുകളില്‍ കുടുക്കി. പ്രദേശത്തെ ചില മാധ്യമ പ്രവര്‍ത്തകര്‍ പോലും ഭയന്ന് വിഷയം തുറന്നെഴുതാറില്ല.
ബ്രാന്‍ഡുകള്‍ ഒന്നും രേഖപ്പെടുത്താത്ത നാടന്‍ വെട്ടിരുമ്പ് കളര്‍ കലര്‍ത്തി വില്‍ക്കുന്ന ബാറുകള്‍ , ചീട്ടുകളി കേന്ദ്രങ്ങള്‍ എന്നിവ പെരുമ്പാവൂരില്‍ ധാരാളം. വേശ്യാലയം , ചീട്ടുകളി കേന്ദ്രം , ബാര്‍, 'നീലത്തുണ്ടു'കള്‍ തിരുകി സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ഒക്കെ നടത്തുന്നത് മലയാളികളായ ബിനാമി ഗുണ്ടകളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ വിയര്‍ത്ത് കിട്ടുന്ന കൂലിയൊക്കെ പിഴിഞ്ഞെടുക്കുന്ന മലയാളികളായ ഈ 'മാലിക്കുകള്‍' കോടീശ്വരന്മാരാണ്. ഇവരുടെ പണത്തിന് മീതെ ഒരു പരുന്തും പറക്കില്ല. ജിഷയുടെ നീതി വൈകിയതിന്റെ കാരണം തിരയാന്‍ പോകുന്ന വഴികളില്‍ ഇത്തരം കോടീശ്വരന്മാരുടെ പണക്കിലുക്കം വഴിമുടക്കി നില്‍ക്കുന്നുണ്ട് ഇപ്പോഴും.
ഇത്തരത്തില്‍ ഒരു വാര്‍ത്ത എത്തിയാല്‍ തൊഴിലാളികളുടെ സേവനത്തെക്കുറിച്ചായി പിന്നീടെത്തുന്ന വാദങ്ങള്‍. ഇത്തരത്തില്‍ തെറി വിളിച്ച് പ്രതികരിക്കുന്നവരില്‍ ഏറെയും പ്ലൈവുഡ് വ്യവസായികളും , 'ലോഡ്ജ്' നടത്തിപ്പുകാരും , അശഌല നീല ചിത്ര വില്പനക്കാരുമാണ്. മലയാളിയോടും കേരളത്തോടുമുള്ള സ്‌നേഹം കൊണ്ടല്ല അവരിവിടെ പണിക്കുവരുന്നത് നല്ല കൂലി ഓര്‍ത്തിട്ട് തന്നെയാണ്. അവര്‍ കേരളത്തില്‍ ഒന്നിനും പണം ചിലവഴിക്കാത്തതുമൂലം കേരളത്തിന്റെ സാമ്പത്തിക അടിത്തറപോലും അപ്പാടെ തകരുകയാണെന്നത് മറ്റൊരു നഗ്ന സത്യം. എല്ലാത്തിനും സാക്ഷിയായി പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മലയാളി തിരിച്ചറിയാതെപോയ കേരളമാകുന്ന ഗള്‍ഫിലേക്ക് ഇവരെ മാടിവിളിച്ചതിന്റെ ദുഖവും പേറി യന്ത്രം എന്തൊക്കെയോ ചതച്ചരക്കുന്നു. മലയാളിയുടെ മനസമാധാനവും സൈര്യജീവിതവുമാണോ ദൈവമേ അത്.
https://www.facebook.com/Malayalivartha























