പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടക്കുന്നതായി അമിക്കസ് ക്യൂറി, 27 കോടിയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ അട്ടിമറിച്ചു, കോടതി ഉത്തരവ് ഉദ്യോഗസ്ഥര്‍ കീറിയെറിഞ്ഞു

പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടക്കുന്നതായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രക്കുളം ശുദ്ധീകരിക്കുന്നതിനുള്ള 27 കോടിയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ഉദ്യോഗസ്ഥര്‍ കീറിയെറിഞ്ഞതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
ക്രമക്കേടുകളുടെ പുറത്തുകാണിക്കാനാവാത്ത ചില ചിത്രങ്ങള്‍ താന്‍ ശേഖരിച്ചതായും മുദ്രവെച്ച കവറില്‍ അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.
പത്മതീര്‍ത്ഥക്കുളം ശുചീകരിക്കാനുള്ള ടെന്‍ഡര്‍അട്ടിമറിക്കാനും ശ്രമം നടന്നു. ഇവയെക്കുറിച്ച് 850 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതയായും ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 12നകം വിശദമായ അമിക്കസ് ക്യൂറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഏപ്രില്‍ 21നകം രാജകുടുംബത്തോട് മറുപടി നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























