സംസ്‌ഥാനത്തെ പോളിങ് ആറുമണി വരെ 73.7 ശതമാനം, ഏറ്റവുമധികം പോളിങ് നടന്നത് വടകരയില്‍ , കുറവ് പത്തനംതിട്ടയില്‍

സംസ്‌ഥാനത്തെ പോളിങ് ആറുമണി വരെ 73.7 ശതമാനം. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തെ മറികടന്നു. 2009ല്‍ 73.37 ശതമാനമായിരുന്നു സംസ്‌ഥാനത്തെ പോളിങ് ശതമാനം. തിരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ വോട്ടിങ് യന്ത്രം തകര്‍ത്തു. വടകരയിലാണ് ഏറ്റവുമധികം പോളിങ് നടന്നത്- 81.4%. കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ് - 65.8%.
അതേസമയം, സംസ്‌ഥാനത്തെ പോളിങ് സമയം അവസാനിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം പോളിങ് സമയം നീട്ടിയിട്ടുണ്ട്. കളമശേരിയില്‍ 8.15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. കനത്ത മഴ പെയ്‌തതും പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക സ്‌ഥലങ്ങളിലും വോട്ടു ചെയ്യുന്നതിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴും കാത്തിരിക്കുന്നവരെ വോട്ടു ചെയ്യുന്നതിന് അനുവദിക്കും.
അതേസമയം, പോളിങ് ശതമാനത്തിലെ വര്‍ധന യുഡിഎഫിന് അനുകൂലമെന്ന് യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിന് അനുകൂലമെന്ന് എല്‍ഡിഫ് നേതൃത്വവും അവകാശപ്പെടുന്നുണ്ട്. രാവിലെ മുതല്‍ തന്നെ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























