വോട്ട് മെഷീനിലായല്ലോ, ഇനി സഖാക്കളെ കാണാം...! പിണറായി വിജയന്‍ ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സന്ദര്‍ശിച്ചു

ടിപി ചന്ദ്രശേഖരന്‍വധം തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണായുധമായി കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ വിവാദങ്ങളില്‍പെടാതെ ഒഴിഞ്ഞ് മാറിയസിപിഎം നേതൃത്വം വോട്ട് മെഷീനിലായതോടെ വീണ്ടും രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തനെ സന്ദര്‍ശിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് പിണറായി കുഞ്ഞനന്തനെ സന്ദര്‍ശിച്ചത്. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി, എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു. റിമാന്റ് തടവുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്ന് സന്ദര്‍ശനശേഷം പി.കെ ശ്രീമതി പറഞ്ഞു. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന്‍, കേസിലെ 13-ാം പ്രതിയാണ്.
കേസില്‍ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് വിയ്യൂര്‍ ജയില്‍ കഴിയുന്ന കൊലയാളി സംഘത്തിലെ നാല് പേരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചത് നേരത്തെ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























