Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രാധ വധം ആര്യാടന്മാര്‍ക്ക്‌ തലവേദനയാകും... കേസന്വേഷണം നീളുന്നത്‌ ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ്‌ നായരിലേക്കും

14 APRIL 2014 11:00 PM IST
മലയാളി വാര്‍ത്ത.

നിലമ്പൂരിലെ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ അന്വേഷണം ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ്‌ നായറിലേക്കും നീങ്ങുന്നു എന്ന്‌ മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കോണ്‍ഗ്രസ്‌ നേതാവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത്‌, സോളാര്‍ കേസ്‌ പ്രതി സരിത എസ്‌.നായര്‍ എന്നിവരെ കേന്ദ്രീകരിച്ചാണു അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങള്‍ .

കേസില്‍ റിമാന്‍ഡിലായ പ്രതി ബിജുവിനെ കൊലപാതകശേഷം നേരില്‍കണ്ടതായി ആര്യാടന്‍ ഷൗക്കത്ത്‌ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്‌. നേരത്തെ ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു ഷൗക്കത്ത്‌ ഒഴിഞ്ഞുമാറുകയായിരുന്നു. കൊലപാതകവിവരം പന്ത്രണ്ടുപേരോടു പ്രതി ബിജു പറഞ്ഞിരുന്നു. ഇതില്‍ ആറുപേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിനെ കേസുമായി ബന്ധിപ്പിക്കുന്ന ചില നിര്‍ണായക വിവരങ്ങളോടൊപ്പം സരിത നിലമ്പൂരിലെ ഒരു ഹോട്ടല്‍മുറിയില്‍ താമസിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

നിലമ്പൂര്‍ സന്ദര്‍ശനത്തിനിടെ രാധ ജോലിചെയ്‌തിരുന്ന ഓഫീസുകളില്‍ സരിത വന്നിരുന്നോയെന്നാണു സംഘം അന്വേഷിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഓഫീസിലും ആര്യാടന്‍ ഷൗക്കത്തിന്റെ പഴ്‌സണല്‍ ഓഫീസിലും ആര്യാടന്‍ ആസാദിന്റെ ഓഫീസിലുമാണു രാധ ജോലിചെയ്‌തിരുന്നത്‌. ഇവിടങ്ങളില്‍ സരിത വന്നിട്ടുണ്ടെങ്കില്‍ അസ്വാഭാവികമായ എന്തെങ്കിലും രാധ കാണാനിടയായിട്ടുണ്ടാകണമെന്നും ഇതായിരിക്കും അപായ പ്പെടുത്താനുള്ള രണ്ടു ശ്രമങ്ങ ള്‍ക്കും ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചതെന്നും പോലീസ്‌ സംശയിക്കുന്നു.
അതേസമയം കൊലപാതക ശേഷം നിലമ്പൂര്‍ മാരിയമ്മന്‍ കോവിലില്‍ ബിജുവും ഷൗക്കത്തും ഒരുമിച്ചിരിക്കുന്ന പടമെടുത്ത സ്‌റ്റുഡിയോ ഫോട്ടോഗ്രാഫര്‍ മുകുന്ദന്റെ കൈയില്‍നിന്നു മെമ്മറികാര്‍ഡ്‌ വിലയ്‌ക്കുവാങ്ങിയ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിനോടു മെമ്മറികാര്‍ഡ്‌ ഹാജരാക്കാനും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌.
കേസുമായി ബന്ധപ്പെട്ടു പ്രദേശത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്‌റ്റന്റും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ ഹാരിസിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തതില്‍ അന്വേഷണസംഘത്തിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.
ഐ.ജി: എസ്‌. ഗോപിനാഥിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസ്‌ ഏറെ വിവാദങ്ങള്‍ക്കു ശേഷമാണു എ.ഡി.ജി.പി: ബി.സന്ധ്യയ്‌ക്കു കൈമാറിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends