അകത്തോ പുറത്തോ; ആശങ്കയോടെ ഗൗരിയമ്മയും ചെറുകക്ഷികളും

സി.പി.എം നേതൃത്വത്തിന്റെ വാക്കില്‍ വിശ്വസിച്ച് ഇടതുമുന്നണിയുടെ പടിക്കുപുറത്തു കാത്തുകിടക്കുന്ന ചെറുകക്ഷികള്‍ വീണ്ടും ആശങ്കയില്‍ . വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ മുന്നണി പ്രവേശന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് ഇക്കൂട്ടര്‍ .
യു.ഡി.എഫ്‌വിട്ട ജെ.എസ്.എസിലെ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും സി.എം.പിയിലെ കെ.ആര്‍ അരവിന്ദാക്ഷനും കൂട്ടരുമാണ് എല്‍ഡി.എഫ് പ്രവേശനത്തിനായി കാത്തുകിടക്കുന്നത്. പടിക്കുപുറത്ത് ഇതേ ആവശ്യവുമായി വര്‍ഷങ്ങളായി കഴിയുന്ന ഫോര്‍വേഡ് ബ്ലോക്ക്, ഐ.എന്‍.എല്‍ എന്നിവരെ പരിഗണിക്കാതെ മറ്റുകക്ഷികളെ മുന്നണിയിലെടുക്കുന്നത് സി.പി.എമ്മിന് എളുപ്പമാവില്ല. ആര്‍എസ്.പി എല്‍ഡി.എഫ് ബന്ധം അവസാനിപ്പിച്ചപ്പോള്‍, സി.പി.എമ്മിന്റെ അനുഗ്രഹാശിസുകളോടെ ബാബുദിവാകരന്‍ പൊടിതട്ടിയെടുത്ത പഴയ ആര്‍എസ്.പി- എമ്മും മുന്നണി പ്രവേശനം ആഗ്രഹിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കില്‍ വിശ്വസിച്ച് ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി കൈയും മെയ്യും മറന്നു പ്രചരണ രംഗത്ത് സജീവമാകാനും ഈ ചെറുകക്ഷികള്‍ ശ്രദ്ധിച്ചിരുന്നു. മുന്നണിയില്‍ സ്ഥാനം ഉറപ്പെന്ന പ്രലോഭനം നല്‍കി യു.ഡി.എഫില്‍ നിന്ന് കക്ഷികളെ അടര്‍ത്തിയെടുത്തിട്ട് അവസാനനിമിഷം സി.പി.എം കാലുമാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹകരണം, അതു കഴിഞ്ഞാല്‍ മുന്നണി പ്രവേശനം എന്നാണ് സി.പി.എം നേതൃത്വം ചെറുകക്ഷികള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം. ഇതേ ഉറപ്പ് തങ്ങള്‍ക്കും ലഭിച്ചതായി ഐ.എന്‍.എല്‍ നേതൃത്വവും സ്ഥിരീകരിക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് തങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞതോടെ സി.പി.എം പാലംവലിക്കുമോയെന്ന ആശങ്ക ഗൗരിയമ്മ, അരവിന്ദാക്ഷന്‍ വിഭാഗങ്ങള്‍ക്ക് ഇപ്പോഴുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തന്റെ ആനാരോഗ്യം പോലും വകവെക്കാതെ കെ.ആര്‍ ഗൗരിയമ്മ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവമായിരുന്നു. എന്നാല്‍ ഇവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.എം ചില ഉപാധികള്‍ മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നതായാണ് വിവരം. ജെ.എസ്.എസിനെയും സി.എം.പിയെയും ചെറുകക്ഷികളായി മുന്നണിയിലെടുക്കാനാകില്ല. ഇരു കക്ഷികളും ലയിക്കാന്‍ തീരുമാനിച്ചാല്‍ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സി.പി.എം. എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ഇതേ നിലപാടാണ്. എന്നാല്‍ ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന പഴയ ന്യായമാണ് സി.പി.എം നിരത്തുന്നത്.
https://www.facebook.com/Malayalivartha


























