ഐഎഎസ് വാക്‌പ്പോര്: രാജു നാരായണസ്വാമിക്കും ബിജു പ്രഭാകറിനും സ്ഥാനചലനം; ടിക്കാറാം മീണ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

കൃഷി വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാക്‌പോര് മുറുകിയതോടെ സര്‍ക്കാര്‍ നടപടിയെടുത്തു. പരസ്പരം ആരോപണം ഉന്നയിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ രാജു നാരായണ സാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. രാജു നാരായണസ്വാമിക്ക് പകരം ധനവിനിയോഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണയാണ് പുതിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.കാര്‍ഷികോല്‍പ്പന്ന കമ്മീഷണറുടെ ചുമതലയും അദ്ദേഹത്തിനാണ്.
രാജു നാരായണ സാമിയ്ക്കും ബിജു പ്രഭാകറിനും പുതിയ ചുമതല നല്‍കിയിട്ടില്ല. കൃഷി വകുപ്പില്‍ നിന്ന് തന്നെയുള്ള ആരെയെങ്കിലും ഡയറക്ടറായി നിയമിക്കാനാണ് സൗധ്യത. അഴിമതി ആരോപണം അടക്കം പരസ്പരം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജു നാരായണ സാമിയ്‌ക്കെതിരെയും ബിജു പ്രഭാകറിനെതിരെയും നടപടിയെടുത്തത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും അതിന് രേഖയുണ്ടെന്നും രാജു നാരായണ സ്വാമി ഉന്നയിച്ചിരുന്നു. ഇപ്പോള്‍ എടുക്കുന്ന നടപടികളിലും അഴിമതി നടത്തുന്നുണ്ട്. കൃഷി വികസന പരിപാടിയ്ക്ക് വേണ്ടി എത്തിയ ഇസ്രയേല്‍ സംഘത്തിന് ഒരു ലക്ഷം രൂപ നല്‍കാന്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടതിലും ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാല്‍ തന്നെ അനാവശ്യമായി കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജു പ്രഭാകര്‍ രാജു നാരായണ സ്വാമിക്കെതിരെ ആരോപണമുന്നയിച്ചത്. തര്‍ക്കം തീര്‍ക്കാന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇടപെട്ടു. ഇരുവരുടെയും പരാതികള്‍ താന്‍ നേരിട്ടു പരിഹരിക്കാമെന്നും അതുവരെ പരസ്യമായി പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നു രണ്ടു പേരും ഇന്നലെ മൗനം പാലിച്ചു. എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഏറ്റുപിടിച്ചതോടെയാണ് ഇരുവരെയും മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ തന്നെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് മുറുകിയത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളരുന്ന അവസ്ഥയായിരുന്നു. പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കുക കൂടി ചെയ്തതോടെ മന്ത്രിസഭായോഗം ഇടപെടുകയായിരുന്നു. രണ്ടു പേരെയും മാറ്റണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് വച്ചത്. മന്ത്രിസഭയുടെ പൊതു വികാരവും ഇതായിരുന്നു. മന്ത്രി സുനില്‍കുമാര്‍ നിര്‍ദ്ദേശത്തോട് യോജിച്ചതോടെ പെട്ടെന്ന് തീരുമാനം ഉണ്ടായി
https://www.facebook.com/Malayalivartha























