സുധീരന് അതൃപ്‌തി, പുന:സംഘടനയില്‍ കെ.ബാബു തെറിക്കും

എക്‌സൈസ് മന്ത്രി കെ.ബാബുവും കെ.പി.സി.സി. അധ്യക്ഷനും നേര്‍ക്കുനേര്‍ . മദ്യനയത്തെകുറിച്ച് ചര്‍ച്ച ചെയ്യാനുളള കെ.പി.സി.സി യോഗത്തെ കുറിച്ച് തനിക്കറിയില്ലെന്നു മന്ത്രി കെ.ബാബു പരസ്യമായി പറഞ്ഞു. തന്റെ ബന്ധുക്കള്‍ക്ക് ബാറില്ലെന്നും ഒരു ഹോട്ടലിനും ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും ബാബു പറഞ്ഞു. 418 ബാറുകളുടെ പട്ടിക തയ്യാറാക്കിയത് എല്‍.ഡി.എഫിന്റെ കാലത്താണെന്നും അച്യുതാനന്ദന്‍ അക്കാര്യം മറന്നതാണെന്നും ബാബു പറഞ്ഞു. അതേസമയം മന്ത്രിസഭാ പുന:സംഘടനയുണ്ടാകുമ്പോള്‍ ബാബു സ്ഥാനമൊഴിയുമെന്നും വാര്‍ത്തകളുണ്ട്. ബാബുവിനെതിരെയുണ്ടായ ആരോപണങ്ങളാണ് കാരണം.
ബാബുവിന്റെ സുതാര്യതയില്‍ സുധീരനും വിശ്വാസമില്ല. ബാബു സര്‍ക്കാരിന്റെ മദ്യ നയത്തെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്നാണ് സുധീരന്റെ വിശ്വാസം. മദ്യ നയത്തെക്കുറിച്ച് തനിക്കുള്ള വീക്ഷണം സ്വീകരിക്കാന്‍ ബാബു തയ്യാറാകുന്നില്ലെന്നും സുധീരന്‍ വിശ്വസിക്കുന്നു. നിലവാരമില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ ബാബു ശ്രമിച്ചിരുന്നു. തന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അത് പൊളിക്കാനായത്. ഏതായാലും ബാബുവിന്റെ ഇടപെടല്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്നാണ് സുധീരന്‍ വിശ്വസിക്കുന്നത്.
ഇതിനിടെ ബാബുവിന്റെ ബന്ധുക്കള്‍ക്ക് ബാറുണ്ടെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ബാബുതന്നെ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് മന്ത്രി സഭയുടെ തീരുമാനമായിരുന്നു. തന്റെ മാത്രം തീരുമാനമല്ല. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ അത് തനിക്കെതിരെ മാത്രമായെന്നും ബാബു ഉന്നയിക്കുന്നു. ഉമ്മന്‍ചാണ്ടി പേലും അപ്പോള്‍ പ്രതിരോധിച്ചില്ലെന്നാണ് ബാബുവിന്റെ വിഷമം. മറ്റ് കോണ്‍ഗ്രസ് നേതാക്കളും തന്നെ സഹായിച്ചില്ല.
സുധീരന് സ്വയം ഇമേജ് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളേയും മന്ത്രിമാരേയും ബലികൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുകയില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം. എന്നാല്‍ തന്റെ വഴികളില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറല്ലെന്നാണ് സുധീരന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























