ടെക്‌നോ പാര്‍ക്കിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി അമ്മൂമ്മയും കുഞ്ഞും മരിച്ചു, മറ്റുള്ളവര്‍ ആശുപത്രിയില്‍

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവാവിന്റെ വെട്ടേറ്റു അമ്മൂമ്മയും നാലു വയസ്സുള്ള കുഞ്ഞും മരിച്ചു. ആക്രമണത്തില്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആലംകോടാണ് സംഭവം. ഓമന, ചെറുമകള്‍ സ്വസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഓമനയുടെ മകനും കെഎസ്‌ഇബി ജീവനക്കാരനുമായ ലിഗേഷിനെ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയായ ടെക്‌നോപാര്‍ക്കിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ മിനോ മാത്യൂവിനെ പോലീസ് പിടികൂടി. ഇയാള്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അക്രമിസംഘം വീട്ടിലെത്തിയ സമയം അമ്മൂമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി കുടുംബത്തിലെ മറ്റുള്ളവര്‍ക്കായി കാത്തിരുന്നു. വൈകാതെ വീട്ടിലെത്തിയ ഗൃഹനാഥന്‍ അടക്കമുള്ള മൂന്നു പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സംഘം രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആറ്റിങ്ങല്‍ ഗവ.ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























