ഷിബുവിന്റെമന്ത്രികസേരയുടെ ബോള്‍ട്ടിളകി; മുറുക്കാന്‍ ആരുമില്ല, അസീസിന് പുത്തന്‍ കസേര

കടിച്ചതും പോയി പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മന്ത്രി ഷിബുബേബി ജോണ്‍ . ആര്‍എസ്‌പിയെ യു.ഡി.എഫിലേക്ക്‌കൂട്ടികൊണ്ടുവന്ന ഷിബുബേബി ജോണിന്റെ മന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി കെട്ടിയ തൊട്ടിലില്‍ കിടന്ന് ആടിക്കളിക്കുന്നു. ഷിബു ബേബി ജോണിനെ ഒഴിവാക്കി ആര്‍എസ്‌പി നേതാവ് എ.എ.അസീസിനെ മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടി ആലോചിക്കുന്നത്. ഷിബു മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഷിബുവിനൊപ്പം അസീസിനും മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. അങ്ങനെ വന്നാല്‍ കെ.എം.മാണി ഉടക്കും. നിലവില്‍ ഒന്‍പത് അംഗങ്ങളുളള കെ.എം.മാണിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളാണുളളത്. മുന്നംഗങ്ങള്‍ മാത്രമുളള ആര്‍എസ്‌പിക്ക് രണ്ട് മന്ത്രിസ്ഥാനം നല്‍കിയാല്‍ മാണി കലിക്കും. പരിണിതപ്രജ്ഞനായ മാണിയെ അപമാനിക്കുന്നതിന് തുല്യമാവും ഇത്. എന്നാല്‍ ഉമ്മന്‍ചാണ്ടി രണ്ടും കല്‌പിച്ച് മുന്നോട്ട് പോവുകയാണ്.
പുതിയ എക്‌സൈസ് മന്ത്രിയായി അസീസിനെ അവരോധിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. എക്‌സൈസ് കൈയ്യില്‍ വച്ച് പരമാവധി നാറിയ പശ്ചാത്തലത്തില്‍ ഇനി അസീസ് നാറട്ടെ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിന്ത. എക്‌സൈസ് കൈയ്യൊഴിഞ്ഞാല്‍ പണം ഹുണ്ടികയിലേക്ക് വരില്ലെന്ന ബാബുവിന്റെ പരിവേദനമൊന്നും ഉമ്മന്‍ചാണ്ടി കേട്ട മട്ടില്ല.
ഗണേശനെ മന്ത്രിയാക്കാനും ഉമ്മന്‍ചാണ്ടി തീരുമാനിച്ചിട്ടുണ്ട്. ഗണേശന് മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് ഐഗ്രൂപ്പ് സഹിച്ചോളണം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കാരണം ഗണേശന്റെ ഒഴിവിലാണ് രമേശ് ചെന്നിതത്തലയെ മന്ത്രിസ്ഥാനത്തേക്കെടുത്തത്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് മന്ത്രിസഭാ പുനസംഘടന വേണ്ടെന്നാണ് രമേശിന്റെ നിലപാട്. എന്നാല്‍ ഗണേശനെയും അസീസിനെയും മന്ത്രിയാക്കാതിരുന്നാല്‍ മന്ത്രിസഭയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി.
അതേ സമയം പുതിയ തെരഞ്ഞെടുപ്പ് സര്‍വേ ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫിന് ഏഴ് സീറ്റാണ് പ്രവചിക്കപ്പെടുന്നത്. ഏഴ് സീറ്റ് കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെ വന്നാല്‍ പുതിയ മുഖ്യമന്ത്രി പുനസംഘടന നടത്തും. ഫലം വരട്ടെ എന്നാണ് രമേശിന്റെ നിലപാട്. സുധീരനും പുനസംഘടനയോട് യോജിക്കുന്നില്ല. എങ്ങനെയെങ്കിലും അഞ്ചു വര്‍ഷം തികയ്‌ക്കുകയാണ് സുധീരന്റെ ലക്ഷ്യം.
എ.എ അസീസ് ഷിബുവിന് കൂടുതല്‍ വകുപ്പുകള്‍ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് ഒരു അടവായി കാണുകയാണ് കോണ്‍ഗ്രസ്. അസീസിന് മന്ത്രിയാകുന്നതിനുവേണ്ടിയാണ് അടവ് പ്രയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























