Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

17 APRIL 2014 12:54 AM IST
മലയാളി വാര്‍ത്ത.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അമ്മ അനുശാന്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് മുന്നോടിയായി നടന്ന ഗുഢാലോചനയില്‍ അനുശാന്തിയും പങ്കെടുത്തെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ്‌ പോലീസ് നല്‍കുന്ന സൂചന. പട്ടാപ്പകല്‍ വീട്ടില്‍ കടന്ന് കയറി നാല് വയസ്സുകാരിയെയും മുത്തശ്ശിയെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യു (40) എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വീടിനുള്ളില്‍ കയറി അക്രമി വെട്ടുകത്തികൊണ്ട് ഓമനയെയും സ്വസ്തികയെയും വെട്ടിവീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ലിജീഷ് വരുന്നതുവരെ അക്രമി വീട്ടിനുള്ളില്‍ കാത്തിരുന്നു. ലിജീഷ് വീട്ടിലേക്ക് കയറിയതും അയാളെയും വെട്ടി. വെട്ടുകൊണ്ട ലിജീഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഇതോടെ അക്രമി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓമനയും സ്വസ്തികയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അനുശാന്തിക്കൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നയാളാണ് പോലീസ് കസ്റ്റഡിയിലായ നിനോ മാത്യു. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാനാണ് കൃത്യം നടത്തിയതെന്ന് നിനോ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആറ്റിങ്ങല്‍ താലൂക്കോഫീസിലെ റിട്ട. ടൈപ്പിസ്റ്റാണ് കൊല്ലപ്പെട്ട ഓമന. കെഎസ്ഇബി മൂഴിയാര്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയറാണ് ലിജീഷ്.

റിട്ടയഡ് സിവില്‍ സപ്ലൈസ് ജീവനക്കാരനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (വിജയമ്മ 67), ഇവരുടെ മകന്‍ ലിജീഷിന്റെ മകള്‍ നാലു വയസുകാരി സ്വസ്തിക എന്നിവരാണ് ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ വെട്ടേറ്റ ലിജീഷ് ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുറത്ത് പോയിരുന്ന ലിജീഷിനെ വിളിച്ച് വരുത്തിയാണ് ലിനോ കൊല്ലാന്‍ ശ്രമിച്ചത്. മുഖത്ത് മുളക് പൊടി വിതറിയ ശേഷം തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെങ്കിലും വെട്ട് മാറി കൊള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends