Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്രണയം, മാന്യരായ ഇവരെ എങ്ങനെ കൊലപാതകികളാക്കി? നിനക്കൊരു സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ ഞാന്‍ തരുന്നുണ്ട്‌, വൈകുംന്നേരം വരെ കാത്തിരിക്കുക

17 APRIL 2014 10:42 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം മനസാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്നതാണ്‌. ഒരു കുടുംബത്തെ മൊത്തത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ കാമുകനാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ്‌ ആ കുടുംബത്തെ ഒറ്റികൊടുത്ത മരുമകളും അമ്മയും ഭാര്യയുമായ യുവതിയും ഉണ്ടെന്നറിഞ്ഞത്‌.

വഴിവിട്ട പ്രേമം തലയ്‌ക്ക്‌ പിടിച്ചാല്‍ എന്തും ചെയ്യുമോ എന്ന ചോദ്യം ബാക്കി. നാലുവയസായ സ്വന്തം ചോരക്കുഞ്ഞിനെ ഇല്ലാതാക്കാന്‍ മാത്രം പാപിയോ ഈ യുവതി? രണ്ടു പേരെ കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറയോടെ 15 മിനിറ്റോളം കാത്ത്‌ നിന്ന്‌ വീണ്ടും വെട്ടിക്കൊലപ്പെടുത്താന്‍ തക്ക മനക്കരുത്തുണ്ടോ ഈ സുന്ദരനായ കാമുകന്‌?
എന്താണ്‌ സംഭവിച്ചത്‌?
ആറ്റിങ്ങല്‍ സ്വദേശിയും കെഎസ്‌ഇബി ഉദ്യോഗസ്ഥനുമായ ലിജീഷും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയുമായ അനുശാന്തിയും തമ്മിലുള്ള വിവാഹം ആറു വര്‍ഷം മുമ്പാണ്‌ നടന്നത്‌. ഒരു മോളും ജനിച്ചു. ഇരുവര്‍ക്കും നല്ല ജോലി. സ്വസ്‌തമായ കുടുംബ ജീവിതം. അനുശാന്തി ജോലിചെയ്‌തിരുന്നത്‌ ടെക്‌നോപാര്‍ക്കിലെ സിംസണ്‍ കമ്പനിയിലാണ്‌. 

ഇതിനിടയ്‌ക്കാണ്‌ ഇതേ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന 40 വയസുള്ള നിനോ മാത്യുവുമായി അനുശാന്തി അടുക്കുന്നത്‌. നിനോ മാത്യു കമ്പനിയുടെ അസോസിയേറ്റ്‌ പ്രോജക്‌ട്‌ ഓഫീസറും അനുശാന്തി (30) ടീം ലീഡറുമാണ്‌. നിനോ മാത്യു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്‌. ഇതേ കമ്പനിയില്‍ ഒപ്പം ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടിയെ സ്‌നേഹിച്ചാണ്‌ നിനോ വിവാഹം കഴിച്ചത്‌.

അനുശാന്തിയുമായുള്ള നിനോയുടെ ബന്ധം നിനോയുടെ കുടുംബത്തിലും പ്രശ്‌നമായി. നിനോയും ഭാര്യയും ഒരുവീട്ടിലാണ്‌ താമസമെങ്കിലും പിണങ്ങിയാണ്‌ കഴിയുന്നത്‌. നിനോയാണ്‌ അനുശാന്തിയെ ബസ്‌ സ്റ്റോപ്പില്‍ നിന്നും കമ്പനിയിലേക്കും തുടര്‍ന്ന്‌ കമ്പനിയില്‍ നിന്നും ബസ്‌ സ്റ്റോപ്പിലേക്കും കാറില്‍ കൊണ്ടു വിടുന്നത്‌. 
നിനോയും അനുശാന്തിയും തമ്മിലുള്ള ബന്ധം വഴിവിട്ട ജീവിതത്തിലേക്ക്‌ വഴുതിയപ്പോള്‍ സംശയം തോന്നിയ ഭര്‍ത്താവ്‌ ലിജീഷും ചോദ്യം ചെയ്‌തു. ആദ്യമൊക്കെ അനുശാന്തി സഹ പ്രവര്‍ത്തകനെന്ന നിലയില്‍ വാദിച്ചു. നിനോയും അനുശാന്തിയും തമ്മില്‍ പിരിയാന്‍ വയ്യാത്തവിധമായപ്പോള്‍ ഭര്‍ത്താവിനോട്‌ തുറന്നു പറഞ്ഞു. തനിക്ക്‌ നിനോ മാത്യുവിനെ ഇഷ്‌ടമാണ്‌. അതോടെ ലിജീഷും അനുശാന്തിയും തമ്മിലുള്ള ബന്ധത്തിന്‌ വിള്ളലായി, വഴക്കായി. സഹികെട്ട ലിജീഷ്‌ ഭാര്യയോട്‌ നിനോമാത്യുവിനോടൊപ്പം പോകാന്‍ അനുവാദം നല്‍കി. എന്നാല്‍ കുഞ്ഞിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അത്‌ നീണ്ടു പോയി. 4 വയസുള്ള കുഞ്ഞ്‌ തങ്ങളുടെ പുതിയ ദാമ്പത്യത്തിന്‌ ഭീഷണിയാകുമെന്ന്‌ നിനോ മാത്യു ഭയപ്പെട്ടിരുന്നു. അങ്ങനെയാണ്‌ ലിജേഷിനേയും കുഞ്ഞിനേയും ഒഴിവാക്കാന്‍ അനുശാന്തിയുടെ മൗനാവാദത്തോടെ നിനോ മാത്യു പദ്ധതികള്‍ തയ്യാറാക്കിയത്‌. തങ്ങളുടെ വീടിന്റെ ചുറ്റുപാട്‌ വീടിന്റെ ഫോട്ടോ എന്നിവ വാട്ട്‌സ്‌ ആപ്‌ വഴി അനുശാന്തി തന്നെ നിനോയ്‌ക്ക്‌ അയച്ചു കൊടുത്തു. എന്നാല്‍ അനുശാന്തി പോലും അറിയാതെ ലിജേഷിനേയും കുഞ്ഞിനേയും വകവരുത്താനായിരുന്നു നിനോയുടെ പ്ലാന്‍ . 
പകല്‍ സമയത്തുള്ള കൊലപാതകം അധികമാരും ശ്രദ്ധിക്കില്ല എന്നതും, ഒരു തെളിവും അവസാനിപ്പിക്കാതെ സംഭവം മോഷണണത്തിനിടെ കൊലപാതകം ആക്കാനുമായിരുന്നു നിനോ ലക്ഷ്യമിട്ടത്‌. അതിനു ശേഷം അനുശാന്തിയുമായി സ്ഥലം വിടുക. കമ്പനിയിലെത്തിയ ശേഷം ചിട്ടി പിടിക്കാനുണ്ടെന്നു പറഞ്ഞാണ്‌ നിനോ അവിടെ നിന്നും ഇറങ്ങിയത്‌. കൊലപാതകത്തിനു ശേഷം ആരും അറിയാതെ തിരികെ കമ്പനിയില്‍ എത്താനായിരുന്നു ശ്രമം.
എങ്കിലും തന്റെ എല്ലാമെല്ലാമായ കാമുകിക്ക്‌ നിനോ കൊലപാതകത്തിന്‌ മുമ്പ്‌ ഒരു മേസേജ്‌ അയച്ചു. നിനക്കൊരു സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ ഞാന്‍ തരുന്നുണ്ട്‌. വൈകുംന്നേരം വരെ കാത്തിരിക്കുക. അന്നേരം അനുശാന്തി ടെക്‌നോപാര്‍ക്കില്‍ ജോലിയിലായിരുന്നു.
ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ ആറ്റിങ്ങല്‍ അവിക്‌സ്‌ ജംഗ്‌ഷന്‌ സമീപമുള്ള ലിജീഷിന്റെ കുടുംബ വീടായ തുഷാരത്തില്‍ , വീടിനു പുറകുവശത്തുള്ള വഴിയിലൂടെ കാല്‍ നടയായി എത്തുകയായിരുന്നു. വന്നയുടനെ കോളിംഗ്‌ ബെല്ലടിച്ചു. ലിജീഷിന്റെ കൂടെ ജോലി ചെയ്യുന്നെന്നും കല്യാണം വിളിക്കാനായി വന്നതാണെന്നും പറഞ്ഞു. അങ്ങനെ അമ്മ ലിജീഷിന്‌ ഫോണ്‍ ചെയ്‌തു. ഇന്നേരം അടുക്കളയിലേക്ക്‌ അമ്മയോടൊപ്പം പോയ കുഞ്ഞിനെ ബേസ്‌ബാള്‍ ബാറ്റ്‌ കൊണ്ട്‌ അടിക്കുകയായിരുന്നു. തടുത്ത്‌ നിലവിളിച്ച അമ്മയേയും ( ഓമന-57) കുഞ്ഞിനേയും ( സ്വാസ്‌തിക-4) കൈയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മോഷണ ശ്രമാക്കാന്‍ ഇതിനിടയ്‌ക്ക്‌ കുട്ടിയുടേയും അമ്മയുടേയും ആഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു.

പിഞ്ഞുകുഞ്ഞിന്റെ പിടച്ചിലിലോ രക്തപ്പാച്ചിലിലോ നിനോ തളര്‍ന്നില്ല. 15 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ലിജീഷ്‌ ബൈക്കിലെത്തി. കതകിന്‌ പിന്നില്‍ ഒളിച്ചുനിന്ന നിനോ ലിജീഷ്‌ വന്ന്‌ കയറിയതും മുളകുപൊടി എറിഞ്ഞ്‌ കഴുത്തിന്‌ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട ലിജീഷ്‌ പുറകുവശത്തുകൂടി ഓടുകയായിരുന്നു. ലിജീഷിന്റെ നിലവിളികേട്ട നാട്ടുകാര്‍ ഓടിയെത്തി. ഇന്നേരം നിനോ രക്ഷപ്പെട്ടു. ഉടന്‍ പോലീസ്‌ എത്തി വെട്ടേറ്റവരെ ചിറയിന്‍കീഴ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ബോധം നശിച്ചിട്ടില്ലാത്ത ലിജീഷ്‌ വെട്ടിയ ആളുടെ പേരും മറ്റ്‌ വിവരങ്ങളും നല്‍കി. അതാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌.

ഇതിനിടയ്‌ക്ക്‌ തന്റെ വീട്ടിലെത്തിയ നിനോ ഒന്നും അറിയാത്തപോലെ കമ്പനിയില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ടെക്‌നോപാര്‍ക്കില്‍ നിന്നും നിനോയുടെ വീട്‌ കണ്ടു പിടിച്ച പോലീസ്‌ ഉടന്‍ തന്നെ നിനോയെ പിടികൂടി.
നിനോയെ ചോദ്യം ചെയ്‌തതോടെയാണ്‌ അനുശാന്തിയ്‌ക്കും ഗൂഡാലോചനയില്‍ പങ്കുള്ളതായി മനസിലായത്‌. ഉടന്‍ തന്നെ അനുശാന്തിയെ പോലീസ്‌ അറസ്റ്റു ചെയ്‌തു.

നിനോയുമായി തനിക്ക്‌ ബന്ധമുണ്ടെന്ന്‌ സമ്മതിച്ച അനുശാന്തി എന്നാല്‍ കുഞ്ഞിനെ കൊല്ലാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പറയുന്നു. എന്നാല്‍ മുമ്പ്‌ ലിജീഷുമായി പിരിയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ ആവശ്യപ്പെട്ടില്ല എന്നാണ്‌ പോലീസ്‌ പറയുന്നത്‌. 

എന്തായാലും ഒരു പ്രേമത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാന്‍ കൂട്ടു നില്‍ക്കാന്‍ അനുശാന്തിക്ക്‌ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം മലയാളികളുടെ മനസിനെ വേട്ടയാടുകയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends