Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രാജകുടുംബത്തിനെതിരെ അമിക്കസ്‌ക്യൂറി... ക്ഷേത്ര സ്വത്ത്‌ സ്വകാര്യ സ്വത്തുപോലെ, സ്വര്‍ണം സംഘടിതമായി കടത്താന്‍ ശ്രമം, ക്ഷേത്രത്തിനുള്ളിലെ ലെംഗികാതിക്രമങ്ങള്‍ തടയണം

18 APRIL 2014 10:56 AM IST
മലയാളി വാര്‍ത്ത.

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി. ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. ക്ഷേത്രഭരണത്തില്‍ ഗുരുതരവീഴ്ചകളുണ്ടായി. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം. ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നീക്കണം. ക്ഷേത്രകണക്കുകള്‍ മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ആവശ്യപ്പെടുന്നു.  രാജകുംടുബവും ക്ഷേത്ര ഭരണാധികാരികളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി കുറ്റപ്പെടുത്തുന്നുണ്ട്.

ക്ഷേത്ര നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏര്‍പ്പിക്കണം. ക്ഷേത്ര സ്വത്തിന്റെ മൂല്യനിര്‍ണയം കാര്യക്ഷമമല്ല. മൂല്യനിര്‍ണയത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയെ മാറ്റുന്ന കാര്യം പരിഗണിക്കണം. രണ്ട് പുതിയ നിലവറകള്‍ കൂടി മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്ക്യൂറി പറയുന്നു.

ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണം പൂശുന്ന യന്ത്രം കണ്ടെത്തി. സര്‍ക്കാരിന് സമാന്തരമായി തിരുവനന്തപുരത്ത് രാജഭരണമുണ്ട്. സംഘടിതമായി സ്വര്‍ണ്ണം കടത്താന്‍ ഉന്നതര്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു. ഇത് തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ മാരക ആക്രമണം ഉണ്ടായി. ഒരു ജീവനക്കാരന്‍റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവം ശരിയായി അന്വേഷിച്ചില്ല. ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയതും പോലീസ് അന്വേഷിച്ചില്ലെന്നും  അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ഉണ്ട്.

ക്ഷേത്രത്തിനകത്തെ ലൈംഗികാതിക്രമങ്ങള്‍ തടയണം. പരാതികള്‍ പരിഹരിക്കുന്നതിനായി ലക്ഷിഭായിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി വേണം. ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയണം. സുപ്രീംകോടതി വിധി ക്ഷേത്ര അധികാരികള്‍ മാനിച്ചില്ല. കോടതി വിധി കീറിയെറിഞ്ഞു. ബി നിലവറ ഒന്നിലേറെ തവണ തുറന്നിട്ടുണ്ടെന്നും അമിസ്‌ക്കസ്‌ക്യൂറി പറയുന്നു.

കേസിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് 23ന് പരിഗണിക്കും.

രാജകുടുംബത്തിന് അഭിപ്രായങ്ങള്‍ രേഖാമൂലം അറിയിക്കാം. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കാനായി ഇടക്കാല ഭരണസമിതിയെ നിയമിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 550 പേജുള്ള റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെടുന്നു.

ക്ഷേത്രത്തില്‍ നേരിട്ടെത്തി പരിശോധിച്ചാണ് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തിരുവിതാംകൂര്‍ രാജകുടുംബത്തേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends