Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആചാരങ്ങള്‍ സാധാരണ ഭക്തര്‍ക്ക്‌ മാത്രം? ശബരിമല മേല്‍ശാന്തിയുടെ പ്രായപൂര്‍ത്തിയായ മകള്‍ സന്നിധാനത്തെത്തി അയ്യപ്പനെ കണ്ടു വണങ്ങി

21 APRIL 2014 12:09 AM IST
മലയാളി വാര്‍ത്ത.

പത്തിനും അമ്പതിനും വയസിന്‌ ഇടയിലുള്ള സ്‌ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരം ശബരിമല മേല്‍ശാന്തി തന്നെ തെറ്റിച്ചു. മേല്‍ശാന്തി പി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പന്ത്രണ്ടുവയസായ മകളാണ്‌ സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട്‌ മടങ്ങിയത്‌. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പെണ്‍കുട്ടിയടങ്ങുന്ന സംഘം ശബരിമലയില്‍ എത്തിയത്‌. രാവിലെ പമ്പയില്‍ നിന്ന്‌ സംഘം മലകയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഗണപതികോവിലിനു സമീപം പോലീസ്‌ തടഞ്ഞിരുന്നു.

തുടര്‍ന്ന്‌ പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐ. മേല്‍ശാന്തിയുടെ മകളാണെന്നു പറഞ്ഞു കയറ്റിവിടുകയായിരുന്നു.
11 മണിയോടെ ഇവര്‍ സന്നിധാനത്തെത്തി. മേല്‍ശാന്തിയുടെ മുറിയില്‍ വിശ്രമിച്ച പെണ്‍കുട്ടി പടിപൂജയില്‍ പങ്കുകൊള്ളാന്‍ പുറത്തിറങ്ങിയപ്പോള്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച്‌ തടയാന്‍ ഒരുങ്ങി. ഇതേത്തുടര്‍ന്ന്‌ ദേവസ്വം ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ തിരികെ മേല്‍ശാന്തിയുടെ മുറിയിലേക്കു കൊണ്ടുപോയി. വിവാദം ഭയന്ന്‌ പിന്നീട്‌ പെണ്‍കുട്ടിയെ പുറത്തിറക്കിയില്ല. മൂന്നുദിവസം പെണ്‍കുട്ടി സന്നിധാനത്ത്‌ തങ്ങി. ഉത്രം-വിഷു ഉത്സവത്തിന്‌ സമാപനം കുറിച്ചു നടയടച്ച്‌ കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12 ന്‌ മേല്‍ശാന്തിയുടെ അളിയന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങി കുട്ടിയെ ട്രാക്‌ടറില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫര്‍ കുട്ടി സന്നിധാനത്ത്‌ നില്‍ക്കുന്ന ചിത്രം എടുത്തിരുന്നു. ഇതറിഞ്ഞ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ കാമറയില്‍ നിന്നും ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ സി.സി.ടി.വികളിലെല്ലാം പെണ്‍കുട്ടി സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌.

അതേസമയം തന്റെ മകള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ ആചാര ലംഘനം ഉണ്ടായിട്ടില്ലെന്നു മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends