Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗീവര്‍ഗീസ് കൂറിലോസ്

05 JUNE 2017 04:56 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്നത് തന്നെയായിരുന്നു അമിത്ഷായുടെ കേരള സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി മതമേലധ്യക്ഷന്മാരെ അമിത്ഷായെ കാണാന്‍ നേരിട്ടുപോയി ക്ഷണിച്ചത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെയാണ്. അങ്ങനെ ഒരുപിടി സഭാമേലധ്യക്ഷന്മാര്‍ അമിത് ഷായെയും ബിജെപി നേതാക്കളെയും കണ്ടു. രാഷ്ട്രീയം സംസാരിച്ചില്ലെന്ന് മതനേതാക്കള്‍ പറഞ്ഞുവെങ്കിലും അമിത് ഷായുടെ ലക്ഷ്യം ഏവര്‍ക്കും വ്യക്തമായിരുന്നു. സന്ദര്‍ശനത്തെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ രംഗത്തെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോളിതാ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുന്നറിയിപ്പ് നല്‍കി.
സവര്‍ണ്ണ ഫാഷിസവും ജാതി മേധാവിത്വവും മനുവാദവും മതന്യൂനപക്ഷ / ദളിത് /ആദിവാസി / സ്ത്രീവിരുദ്ധതയും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയുമായി മതന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാനസമൂഹങ്ങള്‍ക്കും ഒരു കാലത്തും പൊരുത്തപ്പെടുവാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ പ്രത്യേകിച്ചും ഈ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന സംഘപരിവാറുമായി മതന്യൂനപക്ഷങ്ങള്‍ക്ക് യോജിക്കാനാകില്ല. ഇവരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ്‌ ്രൈകസ്തവ മേലദ്ധ്യക്ഷന്മാര്‍ ഗ്രഹാംസ്‌റ്റെയിന്‍സിന്റെ കൊലയ്ക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത്/ ആദിവാസി പീഡനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും മാര്‍ കൂറിലോസ് പറയുന്നു. ദളിത് െ്രെകസ്തവരുടെയും ദളിത് മുസ്ലീങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെക്കൊണ്ട് ചര്‍ച്ചയ്ക്ക് മുന്‍പ് മറുപടി പറയിക്കണമായിരുന്നു. ഭരണഘടനയുടെ അന്തസ്സത്തകള്‍ തിരുത്തുകയില്ല എന്ന് ചര്‍ച്ചയ്ക്ക് ഉറപ്പ് വാങ്ങണമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതെല്ലാം മറന്ന് ചില്ലറ ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍, നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ലെന്നും മാര്‍ കൂറിലോസ് മുന്നറിയിപ്പ് നല്‍കുന്നു. അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ബിജെപി ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറയുന്നു. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അധികാരത്തിലെത്താന്‍ മതന്യൂനപക്ഷങ്ങളുടെ വോട്ട് കൂടിവേണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഷായുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടന്നത്. അതിനെതിരെയാണ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ബിജെപിയുടെ ശ്രമങ്ങള്‍ അത്ര പെട്ടന്ന് ക്ലച്ച് പിടിക്കില്ലെന്ന് തന്നെയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (5 minutes ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (21 minutes ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (27 minutes ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (39 minutes ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (47 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (1 hour ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (1 hour ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (1 hour ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (1 hour ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (1 hour ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (1 hour ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (1 hour ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (2 hours ago)

Malayali Vartha Recommends