Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബിജുപ്രഭാകര്‍ പോയതോടെ ഭക്ഷ്യ സുരക്ഷ നോക്കുകുത്തി, ഇപ്പോള്‍ 42 തസ്‌തികകള്‍ കൂടി... സര്‍വത്ര അഴിമതി

21 APRIL 2014 05:30 AM IST
മലയാളി വാര്‍ത്ത.

ബിജുപ്രഭാകര്‍ തിരുവനന്തപുരം ജില്ലാകളക്‌ടറായി ചുമതലയേറ്റതോടെ വെളളാനയായി മാറിയ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 42 ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ തസ്‌തികകള്‍ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ കടും വെട്ടിപ്പിന്‌ കൂട്ടുനില്‍ക്കുന്നു. സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുളള ഫുഡ്‌സേഫ്‌റ്റി കമ്മീഷണറേറ്റില്‍ ഒരു കീഴ്‌ ഉദ്ദ്യോഗസ്ഥനാണ്‌ ഇപ്പോഴത്തെ മേധാവി. എന്‍എസ്‌എസിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രി വി.എസ്‌ ശിവകുമാറാണ്‌ അദ്ദേഹത്തെ ഫുഡ്‌ സേഫ്‌റ്റി കമ്മീഷണറാക്കിയത്‌.
ഫുഡ്‌ സേഫ്‌റ്റി കമ്മീഷണര്‍ കേരളത്തില്‍ യഥേഷ്‌ടം പണം സമ്പാദിക്കാന്‍ സാദ്ധ്യതയുളള ഒരു കേഡര്‍ പോസ്റ്റാണ്‌. ബിജു പ്രഭാകര്‍ കമ്മീഷണറായിരിക്കെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ഫുഡ്‌സേഫ്‌റ്റിയെ കുറിച്ച്‌ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തിരുവനന്തപുരം ജില്ലാ കളക്‌ടറായി അദ്ദേഹം നിയമിതനായതോടെ ഫുഡ്‌സേഫ്‌റ്റിക്ക്‌ നാഥനില്ലാതെയായി. ബിജു പോയതോടെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ അവസാനിച്ചു. ഹോട്ടലുകള്‍ തൈക്കാടുളള കമ്മീഷണറേറ്റില്‍ കൃത്യമായി പടി എത്തിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവന്നു.
നിമസഭാ മണ്‌ഡലങ്ങള്‍ തോറും ഫുഡ്‌ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടര്‍മാരെ നിയമിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. ഉദ്ദ്യോഗസ്ഥര്‍ക്കും നിയമസഭാ മണ്‌ഡലങ്ങള്‍ക്കും തമ്മില്‍ എന്താണ്‌ ബന്ധമെന്ന്‌ രസികന്‍മാര്‍ ചോദിക്കുന്നു. 98 തസ്‌തികകള്‍ ഇപ്പോള്‍ നിലവിലുണ്ട്‌. ഇതുകൂടാതെയാണ്‌ 42 തസ്‌തികകള്‍ അനുവദിച്ചിരിക്കുന്നത്‌. ഇതോടെ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ എണ്ണം 140 ആവും.
കേരളത്തിലെ എല്ലാ ഹോട്ടലുകളും റെയ്‌ഡ്‌ ചെയ്യുമെന്നാണ്‌ വകുപ്പിന്റെ വീരവാദം. ഇതുവരെ ജീവനക്കാര്‍ ഇല്ലാത്തതായിരുന്നു പ്രശ്‌നം. ഇനി വാഹനം വേണമെന്നാണ്‌ ആവശ്യം. ആവശ്യാനുസരണം വാഹനങ്ങള്‍ കിട്ടിയാല്‍ ഫുഡ്‌ ഇന്‍പെക്‌ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തീര്‍ത്ഥാടനവും വിനോദയാത്രയും കൃത്യമായി നടക്കും.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച്‌ പലപ്പോഴും രഹസ്യവിവരങ്ങളാണ്‌ ജനങ്ങള്‍ നല്‍കാറുളളത്‌. രഹസ്യവിവരം അപ്പപ്പോള്‍ ചോര്‍ത്തി നല്‍കാന്‍ വകുപ്പില്‍ തന്നെ സംവിധാനമുണ്ട്‌. 12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുടെ കടയും വ്യാപാര കേന്ദ്രങ്ങളും വര്‍ഷത്തിലൊരിക്കല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നാണ്‌ ചട്ടം. എന്നാല്‍ ഇത്‌ കടലാസില്‍ കുരുങ്ങുന്നു. ഭക്ഷ്യസുരക്ഷ ഗ്രൂപ്പ്‌ കൂടാതെ നഗരസഭകളിലും ഫുഡ്‌ ഇന്‍പെക്‌ടര്‍മാര്‍ പ്രവര്‍ത്തിക്കന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends