പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന ഹൈക്കോടതി ഹൈക്കോടതി ഉത്തരവിന് പിന്നില്‍ മന്ത്രി സുധാകരന്റെ നിശ്ചയദാര്‍ഢ്യം

പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന ഹൈക്കോടതി നിരീക്ഷണത്തിന് കാരണമായത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഉറച്ച നിലപാടുകള്‍.
ദേശീയ പാതയെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കില്‍ എന്തിന് ബാറുകള്‍ തുറന്നു എന്നാണ് ഹൈക്കോടതി ചോദിച്ചത്. പാതയോരത്തെ മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മദ്യഷാപ്പ് തുറക്കുന്ന സ്ഥലങ്ങളൊക്കെ ദേശീയപാത ആണെന്നാണ് മന്ത്രി സുധാകരന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ എക്‌സൈസ് മന്ത്രിയുമായി പൊതുമരാമത്ത് മന്ത്രി കൊമ്പുകോര്‍ക്കുകയും ചെയ്തു.
പൊതുമരാമത്ത് മന്ത്രിയുടെ വാക്കാണ് ഹൈക്കോടതി ഗൗരവമായെടുത്തത്. ബാറുടമകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകള്‍ സര്‍ക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലെത്തിച്ചു. ദേശീയപാത തീരുമാനിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയര്‍മാര്‍ പറയുന്നതല്ല സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല കഴക്കൂട്ടം, കണ്ണൂര്‍ കുറ്റിപ്പുറം പാതകള്‍ ദേശീയ പാതയാണെന്ന് മന്ത്രി സുധാകരന്‍ നിലപാട് എടുത്തതോടെ എക്‌സൈസ് കമ്മീഷണര്‍ പിന്നോട്ട് പോയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിക്കട്ടെ എന്നാണ് കമ്മീഷണര്‍ പറഞ്ഞത്.
കോടതി വിധി വന്നതോടെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ബാറുകള്‍ തുറക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിനിടയിലാണ് മന്ത്രി സുധാകരന്‍ വെടി പൊട്ടിച്ചത്
മരാമത്ത് വകുപ്പിന്റെ തടസം ഇല്ലായിരുന്നെങ്കില്‍ ബാറുകള്‍ കോടതി വിധി വന്ന ദിവസം തന്നെ തുറന്നേനെ. 200 ഓളം വൈന്‍ ബിയര്‍ പാര്‍ലറുകളും സുധാകരന്റെ നിലപാട് കാരണം തുറക്കാന്‍ കഴിയാതായി. വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഏതാനും ബാര്‍ ഉടമകള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് ഹൈക്കോടതി വെടി പൊട്ടിച്ചത്.
സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കാനിരിക്കുമ്പോഴാണ് ദിന്നാഭിപ്രായവുമായി സുധാകരന്‍ രംഗത്തെത്തിയത്. സുധാകരനോട് സംസാരിച്ചു ജയിക്കാനുള്ള ആര്‍ജവം ഏതായാലും പിണറായിക്കില്ല. ഉളള കാര്യം ഉള്ളതുപോലെ പറയുന്നയാളാണ് സുധാകരന്‍. ദേശീയ പാതയാണെന്ന് അതോറിറ്റി സമ്മതിച്ചാല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തല്ലി കെടുത്തും.
https://www.facebook.com/Malayalivartha
























