ദേശീയ പാതയോരത്തെ മദ്യശാലകള്‍ : നിര്‍ണ്ണായക വിധി ഇന്ന്

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കും. ബാറുടമകളുടെയും സര്‍ക്കാരിന്റെയും വാദം കേട്ടശേഷം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ദേശീയപാത പദവിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
ബാറുകള്‍ തുറക്കാന്‍ ഉത്തരവിട്ടില്ലെന്നും ഇടക്കാല വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ ദേശീയ പാതയോരത്താണെന്ന് മന്ത്രിക്ക് ബോധ്യമുണ്ടെങ്കില്‍ താഴിടാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha
























