കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ കേരളഅതിര്‍ത്തിയില്‍ ബന്ദ് പ്രഖ്യാപിച്ചു

കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ അതിര്‍ത്തിയില്‍ ബന്ദ് ആഹ്വാനം ചെയ്തു. അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് ബന്ദ് ആഹ്വാനംചെയ്തത്.പ്രതിഷേധ വാഹനറാലിയും ഇതിനൊപ്പം സംഘടിപ്പിക്കുമെന്ന് വേദികെ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ബന്ദ്. കൂടാതെ കേരള സര്‍ക്കാരിനെതിരെ പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11.30ന് മംഗളൂരു നെഹ്‌റു മൈതാനിയില്‍നിന്ന് ഉദ്ഘാടനം ചെയ്യുന്ന റാലി ജില്ലയുടെ നാനാഭാഗങ്ങളില്‍ സംഘടിപ്പിക്കും.12ന് സംസ്ഥാന ബന്ധും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























