സുധീരന്‍ സര്‍ക്കാരിനെതിരെ; ബാര്‍ തുറന്നേ തീരു എന്ന് സര്‍ക്കാര്‍ !

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് കെ പി സി സി അധ്യക്ഷന്‍ വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കെ പി സി സിയുടെ വിലക്ക് ലംഘിച്ച് ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ താന്‍ സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുമെന്നും വി.എം സുധീരന്‍ ഉമ്മന്‍ചാണ്ടിയെ അിറയിച്ചു. ഫലത്തില്‍ ഉമ്മന്‍ചാണ്ടി ത്രിശങ്കുവിലായിരിക്കുകയാണ്. എക്‌സൈസ് മന്ത്രി ബാബുവാകട്ടെ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബാറുകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കരുതെന്നാണ് മദ്യവില്‍പ്പനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്റ കണ്ടെത്തല്‍. താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്നതിനുപകരം സ്ഥിരം ലൈസന്‍സ് നല്‍കണമെന്നാണ് കമ്മീഷന്റ ആവശ്യം. ഇതേ നിലപാടാണ് മന്ത്രി ബാബു പിന്‍തുടരുന്നത്.
ടു സ്റ്റാര്‍ നിലവാരം കൈവരിക്കാന്‍ 6 മാസത്തെ സമയം നല്‍കണമെന്നാണ് എക്‌സൈസ് വകുപ്പിന്റ നിലപാട്.അതുവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും വകുപ്പും വകുപ്പ് മന്ത്രിയും ആവശ്യപ്പെടുന്നു .എന്നാല്‍ നിലവാരം ഉയര്‍ത്തിയശേഷം ബാറുകള്‍ക്ക് അനുമതി നല്‌കിയാല്‍ മതിയെന്നാണ് സുധീരന്റ നിലപാട്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ എക്‌സൈസ് വകുപ്പ് വെള്ളം ചേര്‍ക്കുമെന്ന് സുധീരന്‍ വിശ്വസിക്കുന്നു.
അതേസമയം യു.ഡി.എഫ് യോഗം കൂടി ബാറുകള്‍ക്ക് അനുമതി നല്‌കണമെന്നാണ് എക്‌സൈസ് മന്ത്രിയുടെ ആവശ്യം. യു.ഡി.എഫ് യോഗം ചേര്‍ന്നാല്‍ 418 ബാറുകള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു. ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.
ബാറുകള്‍ പൂട്ടിയതോടെ 20,000 പേര്‍ തൊഴില്‍രഹിതരായെന്നും എക്‌സൈസ് വകുപ്പ് വാദിക്കുന്നു.എന്നാല്‍ തൊഴില്‍രഹിതരുടെ പേരുപറഞ്ഞ് കോടിക്കണക്കിന് രൂപ കോഴ വാങ്ങാനാണ് ശ്രമമെന്ന് കെ പി സി സി നേതൃത്വം വിശ്വസിക്കുന്നു.നിലവാരമില്ലാത്ത ബാറുകള്‍ തുറന്നാല്‍ പിന്നീടൊരിക്കലും നിലവാരം കൈവരിക്കാന്‍ സാധ്യതയില്ലെന്ന കെ പി സി സി നിലപാടിനെ എക്‌സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശരിവയ്‌ക്കുന്നുണ്ട്.
നാളെ യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ചേരുമെന്ന് കരുതുന്നു.ബാര്‍ വിവാദമാണ് മുഖ്യ ചര്‍ച്ചാവിഷയം.രാമചന്ദ്രന്‍ റിപ്പോര്‍ട്ട് മന്ത്രി ബാബുവിന്റ ഓഫീസാണ് ചോര്‍ത്തിയതെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























