Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ധനപ്രതിസന്ധിയിലും സുധീരന്‍ ഇടപെടുന്നു; ബാങ്കുകളിലുള്ള സര്‍ക്കാര്‍ പണം ട്രഷറിയിലേയ്‌ക്കും

22 APRIL 2014 04:18 AM IST
മലയാളി വാര്‍ത്ത.

കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള സര്‍ക്കാരിന്റെ ധനകാര്യപ്രതിസന്ധിയില്‍ കെ പി സി സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഇടപെടുന്നു. ധനവകുപ്പിലെ ഒരു ഉന്നതനില്‍ നിന്നും സാമ്പത്തികപ്രതിസന്ധി സംബന്ധിക്കുന്ന വിശദമായ ഒരു കുറിപ്പ്‌ സുധീരന്‍ കരസ്ഥമാക്കി. ധനവകുപ്പിലെ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥരും ചില കോണ്‍ഗ്രസ്‌ അനുകൂല ജീവനക്കാരുടെ സംഘടനാനേതാക്കളും സുധീരനെ നേരില്‍ കണ്ട്‌ ധനസ്ഥിതി സംബന്ധിച്ച ആശങ്ക പങ്കുവച്ചു.
പുതിയ സാമ്പത്തിക വര്‍ഷം ഏപ്രിലില്‍ മാത്രം രണ്ടായിരം കോടി കടമെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സുധീരനെ ഞെട്ടിച്ചിരിക്കുകയാണ്‌. ഇതിനിടെ സര്‍ക്കാര്‍ 5000 കോടിയുടെ നികുതി പിരിച്ചെടുക്കാനുണ്ടെന്ന വിവരവും കെ പി സി സി അധ്യക്ഷനെ ഞെട്ടിച്ചു. ചുരുക്കത്തില്‍ സാമ്പത്തികസ്ഥിതി സംബന്ധിക്കുന്ന ഒരവലോകനം കെ പി സി സി യില്‍ നടത്താന്‍ ധാരണയായി. ഘടകകക്ഷി ഭരിക്കുന്ന വകുപ്പില്‍ ഇടപെടാനുള്ള തീരുമാനം നല്ലതല്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സുധീരന്‍ കേട്ടമട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കോടികള്‍ വിവിധ വകുപ്പുകള്‍ വാണിജ്യബാങ്കുകളില്‍ നിക്ഷപിച്ചിരിക്കുകയാണെന്ന വിവരം ആദ്യം പുറത്തുവിട്ടത്‌ മലയാളി വാര്‍ത്തയാണ്‌. ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകള്‍ അടിയന്തിരമായി ട്രഷറികളിലേയ്‌ക്ക്‌ മാറ്റാന്‍ സുധീരന്‍ മുഖ്യമന്ത്രിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇത്തരം നിര്‍ദ്ദേശങ്ങള്‍ സാധാരണഗതിയില്‍ നല്‍കാറുള്ളത്‌ മുഖ്യമന്ത്രിയാണ്‌.
എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ കേരളാകോണ്‍ഗ്രസ്‌ മുഖവിലയ്‌ക്ക്‌ എടുക്കുമോയെന്ന്‌ കണ്ടറിയണം. ഇതിനിടെ ഫണ്ടുകള്‍ ട്രഷറികളിലേയക്ക്‌ മാറ്റുന്നതിന്‌ തടസം നില്‍ക്കുന്നത്‌ യു.ഡി.എഫിലെ ചില ഘടകകക്ഷികളാണെന്നും കോണ്‍ഗ്രസ്‌ നേതൃത്വം ആരോപിക്കുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ സ്വകാര്യ ബാങ്കുകളില്‍ സര്‍ക്കാര്‍ നിക്ഷേപമുണ്ട്‌. വാണിജ്യബാങ്കുകളില്‍ സര്‍ക്കാര്‍ പണം നിക്ഷപിക്കുന്നത്‌ ഗൗരവമുള്ള കാര്യമാണെന്നും ഇതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താന്‍ ഏകോപനസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുധീരന്‍ വാര്‍ത്താലേഖരോട്‌ പറഞ്ഞു.
അതിനിടെ നികുതിവരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായതിനെക്കുറിച്ച്‌ അന്വേഷിക്കാനും കെ പി സി സി അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ജോലിചെയ്യാത്ത ഉദ്യോഗസ്ഥരെ പിടികൂടുകയാണ്‌ സുധീരന്റെ ലക്ഷ്യം. നികുതിവരുമാനത്തില്‍ ഇടിവുണ്ടാക്കി സര്‍ക്കാരിനെ സാമ്പത്തികമായി അട്ടിമറിയ്‌ക്കാന്‍ ഇടതുപക്ഷജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തയും ആദ്യം പുറത്തുവിട്ടത്‌ മലയാളി വാര്‍ത്തയാണ്‌. കേരളസര്‍ക്കാരിനെ ഏതുവിധേനയും അട്ടിമറിയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ സി പി എം തന്ത്രപൂര്‍വ്വം നടപ്പാക്കി വരികയാണ്‌. ഇതിന്റെ ഭാഗമാണ്‌ നികുതിവരുമാനം ഇടിക്കുന്ന പുതിയ തന്ത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends