സരിതയെ തൊടാന്‍ സുധീരനും പേടിയോ?വേണു ഗോപാലിന്റെ സരിതാ ബന്ധം പരിശോധിക്കണമെന്നു പറഞ്ഞ മഹിള കോണ്‍ഗ്രസുകാരി ഷാനിമോള്‍ക്ക് സുധീരന്റെ താക്കീത്

കേന്ദ്രമന്ത്രിയും ആലപ്പുഴയിലെ യുഡിഎഫ് സ്‌ഥാനാര്‍ത്ഥിയുമായ കെ.സി. വേണുഗോപാലിന്റെ സരിതാ ബന്ധം പരിശോധിക്കണമെന്നു പറഞ്ഞ മഹിള കോണ്‍ഗ്രസുകാരി ഷാനിമോള്‍ ഉസ്‌മാന് കെപിസിസി പ്രസിഡന്‍ഡ് വി എം സുധീരന്റെ പരസ്യ താക്കീത്. ഷാനിമോളുടെ ആരോപണങ്ങള്‍ പാര്‍ട്ടി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സുധീരന്‍ പാര്‍ട്ടി നിര്‍വ്വാഹക സമിതിയ്‌ക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഷാനിമോള്‍ വിട്ടുനിന്നെന്ന് ആരോപണമുയര്‍ന്നിരുന്നു.
കെസി വേണുഗോപാലിന്റെ സരിതാ ബന്ധം അന്വേഷിക്കണമെന്നാണ് കെപിസിസി യോഗത്തില്‍ ഷാനിമോള്‍ ആവശ്യപ്പെട്ടത്. ഇതിനായി പ്രത്യേക കമ്മീഷനെ വെക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടിരുന്നു. കെ.സി വേണുഗോപാലിന്റെ ദാസനാണ് ഡിസിസി പ്രസിഡന്റ് ഷുക്കൂറെന്ന് ഷാനിമോള്‍ തുറന്നടിച്ചു.
ആരോപണങ്ങള്‍ക്ക് മെയ് 16 ന് ജനകീയ കോടതി മറുപടി നല്‍കുമെന്നായിരുന്നു ഇതിന് വേണുഗോപാലിന്റെ മറുപടി.
അഹിലേന്ത്യാ തലത്തിലെ തന്നെ അറിയപ്പെടുന്ന മഹിള കോണ്‍ഗ്രസ് നേതാവായ ഷാനിമോള്‍ ഉസ്‌മാന്‍ ഉന്നയിച്ച സ്‌ത്രീകള്‍ക്കെതിരേയുള്ള പീഡന ശ്രമത്തിനെതിരെയാണ് കോണ്‍ഗ്രസ് താക്കീത് ചെയ്‌തത്. പരസ്യ പ്രസ്ഥാവന പാടില്ല എന്ന് സുധീരന്‍ പറയുമ്പോഴും കോണ്‍ഗ്രസിനുള്ളിലെ മീറ്റിംഗിലാണ് ഷാനിമോളെ താക്കീത് ചെയ്‌തത്. അതും ചര്‍ച്ച പോലും ചെയ്യാതെ എകപക്ഷീയമായി ആരോപണ വിധേയയായ വേണു ഗോപാലിനെ സംരക്ഷിക്കുകയാണ് സുധീരന്‍ ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























