Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

വ്യാജമദ്യ ദുരന്തം ഉണ്ടാകുമോ? സുധീരനല്ല എന്നെ മന്ത്രിയാക്കിയത്‌! കോണ്‍ഗ്രസില്‍ ഏകാധിപത്യം അനുവദിക്കില്ലെന്ന്‌ ബാബു

24 APRIL 2014 05:10 AM IST
മലയാളി വാര്‍ത്ത.

വി.എം സുധീരന്‍ പറയന്നത്‌ കേള്‍ക്കാനല്ല താന്‍ മന്ത്രിയായിരിക്കുന്നതെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു. കോണ്‍ഗ്രസില്‍ ഏകാധിപത്യമില്ലെന്നും ഒരാളല്ല (സുധീരന്‍) കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാര്‍ലൈസന്‍സ്‌ വിഷയത്തില്‍ സുധീരന്റെ നിലപാടു കാരണം പൊറുതിമുട്ടിയ മന്ത്രി ബാബു ഭ്രാന്തമായ അവസ്ഥയിലാണ്‌. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്‌ സര്‍ക്കാര്‍.

ബുധനാഴ്‌ച കെ.പി.സി.സി സര്‍ക്കാര്‍ ഏകോപന സമിതി രണ്ടുതവണ യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താതെ പിരിഞ്ഞു. ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ പരസ്‌പരം വാക്കേറ്റമായി. ഒരു ഘട്ടത്തില്‍ സുധീരന്‍ മുഖ്യമന്ത്രിയാകട്ടെ എന്നുവരെ ഉമ്മന്‍ചാണ്ടിക്ക്‌ പറയേണ്ടി വന്നു. എന്നാല്‍ ഇത്‌ താനും ഉമ്മന്‍ചാണ്ടിയും തമ്മിലുളള വ്യക്തിപരമായ പ്രശ്‌നമല്ലെന്നും നയരൂപീകരണത്തിനുളളിലുളള അഭിപ്രായ വ്യത്യാസം മാത്രമാണെന്നും സുധീരന്‍ പറഞ്ഞതോടെ വഴക്കൊഴിഞ്ഞു. ഇതിനിടെയാണ്‌ സുധീരന്റെ പേരു പറയാതെ ഒരു വ്യക്തിക്കും അഭിപ്രായങ്ങള്‍ അടിച്ചേല്‌പിക്കാനാവില്ലെന്ന്‌ മന്ത്രി കെ.ബാബു എറണാകുളത്ത്‌ പറഞ്ഞത്‌. ടു സ്റ്റാര്‍ സര്‍ട്ടിഫക്കറ്റും നിവാരമുളള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ്‌ വി.എം.സുധീരന്റെ നിലപാട്‌. സമിതിയിലെ 11 അംഗങ്ങളും സുധീരനോട്‌ വിയോജിച്ചു. പത്രങ്ങളെപ്പോലും തനിക്കെതിരാക്കാന്‍ ശ്രമം നടത്തുന്നതായി സുധീരന്‍ അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞു. മുഖ്യധാരാ പത്രത്തിലെ തലക്കെട്ട്‌ വാര്‍ത്ത സുധീരന്‌ എതിരായി.
ഒരാള്‍ മാത്രം മദ്യവിരുദ്ധനും ബാക്കിയുളളവരെല്ലാം മദ്യ അനുകൂലികളും എന്ന വാദം ശരിയല്ലെന്നാണ്‌ മുഖ്യമന്ത്രിയുടെയും അഭിപ്രായം. കെ.മുരളീധരന്‍ അടക്കമുളളവര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്‌. ബാര്‍ ഉടമകള്‍ കോടികള്‍ മറിക്കുമ്പോള്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ അവരെ എങ്ങനെയാണ്‌ എതിര്‍ക്കാനാവുക?
ഇതിനിടെ വ്യാജമദ്യദുരന്തമുണ്ടാക്കി കുളം കലക്കാനും മദ്യലോബി ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ട്‌. മദ്യദുരന്തത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുമുണ്ട്‌. ബാറുകള്‍ തുറക്കാത്തതു കാരണം മദ്യദുരന്തം ഉണ്ടായി എന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (30 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (30 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (36 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (47 minutes ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (52 minutes ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (59 minutes ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (1 hour ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends