Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യ'മെന്നു ചോദിച്ച് അപമാനിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖമടച്ച മറുപടിയുമായി കുമ്മനം; താന്‍ മെട്രോയില്‍ കയറിയത് പ്രധാനന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം

17 JUNE 2017 05:12 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം മറ്റാരുമല്ല, സാക്ഷാല്‍ കുമ്മനം അവറുകള്‍ ആണ്. വിഷയം മെട്രോ തന്നെ. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇടിച്ചുകയറി സ്ഥാനം പിടിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹീറോയായത്. പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തിയ യാത്രയില്‍ സുരക്ഷാ പട്ടികയെ പോലും അട്ടിമറിച്ചാണ് കുമ്മനം രാജശേഖരന്‍ ഇടം കണ്ടെത്തിയത്. ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനവും ഇരിപ്പിടം കണ്ടെത്തിയത്. മോദിയ്ക്ക് തൊട്ടടുത്ത് തന്നെ സീറ്റ് കിട്ടിയില്ലെങ്കിലും മോദിയുടെ അടുത്തിരിക്കുന്ന സദാശിവത്തിനടുത്ത് ഒരു സീറ്റ് തരപ്പെടുത്തിയെടുത്തു കുമ്മനം.

മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോ മാന്‍ ശ്രീധരന് ഇരിപ്പിടം നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളം പ്രധാനമന്ത്രിയുടെ ഓഫീസിനെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ വികാരം കുമ്മനം രാജശേഖരനും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് മെട്രോമാനെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വേദിയില്‍ ഉള്‍പ്പെടുത്തുമെന്ന വിവരം കേന്ദ്രനേതൃത്വം കുമ്മനത്തെ അറിയിക്കുകയുണ്ടായി. ഈ വിവരം സര്‍ക്കാര്‍ പുറത്ത് വിടും മുന്‍പ് പരസ്യമാക്കിയ കുമ്മനത്തെ 'പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം' എന്നു ചോദിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അപമാനിക്കുകയുണ്ടായി. ഇതിനുള്ള മുഖമടച്ച മറുപടിയാണ് ഇന്ന് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത് കൊടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്. 

കുമ്മനത്തിന്റെ ഈ കട്ട ഹീറോയിസത്തെ എങ്ങനെ പ്രശംസിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ട്രോളുന്നവര്‍ അറിയണം കുമ്മനം എങ്ങനെ മെട്രോയില്‍ കയറി എന്ന് . എസ്പിജിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരുനും മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം കയറിയതാണ് വിമര്‍ശനത്തിനും സോഷ്യല്‍ മീഡിയയുടെ ട്രോളിംഗിനും ഇരയായിരിക്കുന്നത്. കുമ്മനം മെട്രോയില്‍ ഇടിച്ചുകയറി സ്ഥാനം പിടിച്ചുവെന്ന തരത്തില്‍ വിവാദം മുറുകുമ്പോള്‍ തന്നെ കുമ്മനം കയറിയതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 

ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ കുമ്മനത്തെ പിന്തുണച്ചു തന്നെയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത്. താന്‍ മെട്രോയില്‍ കയറിയത് പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നാണ് കുമ്മനം രാജശേഖരന്‍ ബിജെപി നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാല്‍ പിന്നെ എന്ത് എസ് പി ജി? എന്നുമാണ് കുമ്മനം ഒരു മുതിര്‍ന്ന് ബിജെപി നേതാവിനോട് പ്രതികരിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് യാത്ര ചെയ്താല്‍ അത് സുരക്ഷാ ഭീഷണി ആകുമോ എന്നും നേതാക്കള്‍ ചോദിക്കുന്നു.

മാത്രവുമല്ല, മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് കലൂരില്‍ വച്ചായിരുന്നു. ഈ ചടങ്ങിലല്ല കുമ്മനം പോയത്, മാത്രവുമല്ല, പ്രധാനമന്ത്രിയുടെ മെട്രോയാത്രയില്‍ എസ് പി ജിയുടെ പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. ഇങ്ങനെ സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ എസ് പി ജി ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് കുമ്മനത്തെ തടയാതിരുന്നതെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വേണ്ടി കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തില്‍ കുമ്മനത്തെ കൂടാതെ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇവിടെ വെച്ച് പ്രധാനമന്ത്രി ഏറ്റവും സമയം ചെലവിട്ട് സംസാരിച്ചത് കുമ്മനം രാജശേഖരനോടാണ്. ഇങ്ങനെ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം കുമ്മനത്തെ മെട്രോ യാത്രക്ക് ക്ഷണിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചതോടെ എസ്പിജിക്കാരും അനുമതി നല്‍കുകയായിരുന്നു. അതേസമയം കുമ്മനം പ്രധാനമന്ത്രിക്കും മുഖ്യ മന്ത്രിക്കുമൊപ്പം യാത്ര ചെയ്യുന്ന ദൃശ്യം ഇതിനകം തന്നെ വയറലായിട്ടുണ്ട്. പ്രതിപക്ഷ നേതാവിനടക്കം പുറത്ത് പോകേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണ് കുമ്മനത്തിനെതിരായ ആക്രമണം. എസ് പി ജി ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ചെന്നിത്തല അടക്കമുള്ളവര്‍ ഔട്ടായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends