ശല്യം ചെയ്തിട്ടും പ്രണയിക്കാന്‍ തയ്യാറായില്ല യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചിയെ നടുക്കി അതിരാവിലെ കലൂരില്‍ അക്രമണം. കലൂരില്‍ കോതമംഗലം സ്വദേശിനിയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവ് ശ്രമിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയെന്ന യുവതിയുടെ നേര്‍ക്കാണ് ആക്രമണം. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിക്കു വിവാഹാലോചനയുമായി എത്തിയ ആളാണു യുവാവെന്ന് പൊലീസ് അറിയിച്ചു.
നിരന്തരം ശല്യം ചെയ്തിട്ടും പ്രണയിക്കാന്‍ തയ്യാറാകാത്തതിനാല്‍ പ്രണയ നൈരാശ്യം മൂത്താണ് ചിത്തിരയുടെ കഴുത്തറുത്ത് പ്രതികാരം ചെയ്തത്. ഇന്നു രാവിലെ 6.45നോടു കൂടി കലൂരില്‍ വച്ച് ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്. ഉടന്‍ തന്നെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ കോതമംഗലം സ്വദേശിയാണെന്നു വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിയെ പൊലീസ് തിരച്ചില്‍ നടത്തുകയാണെന്ന് അറിയിച്ചു. പരുക്കേറ്റ ചിത്തിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























