മാലിന്യം നിറഞ്ഞ കിണറ്റില്‍ നിന്ന് മൂന്നു ദിവസങ്ങള്‍ക്കുഷേം യുവാവിന് ഉയിര്‍പ്പ്

ഉപ്പള റെയില്‍വേ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. ഉപ്പള റെയില്‍വേപാതയ്ക്കു സമീപത്തെ ആള്‍മറയില്ലാത്തതും മാലിന്യം കുമിഞ്ഞുകൂടിയതുമായ കിണറ്റിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് വീണത്. കിണറില്‍ മരത്തിന്റെ വേരില്‍ പിടിച്ച് കഴുത്തോളം മുങ്ങിയ നിലയിലാണ് മൂന്നു ദിവസം ഇയാള്‍ കഴിച്ചുകൂട്ടിയത്. ശനിയാഴ്ച നാട്ടുകാരാണ് യുവാവിനെ കണ്ടെത്തിയത്.
കിണറില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയ നാട്ടുകാര്‍ ഇയാളെ അവശനിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ കിടന്ന് ശരീരം മരവിച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha


























