റിയാസ് മൗലവി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പഴയചൂരിയിലെ മദ്‌റസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രത്യേക അന്വേഷണസംഘത്തില്‍പെട്ട തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. െ്രെകംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ആസൂത്രണംചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് കുറ്റപത്രം തയ്യാറാക്കിയത്. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം. അശോകനുമായി െ്രെകംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്‍ കൂടിയാലോചന നടത്തിയശേഷമാണ് കുറ്റപത്രത്തിന്റെ അന്തിമരൂപം തയ്യാറാക്കിയത്.
2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് പള്ളിമുറിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























