സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല, സമരവുമായി മുന്നോട്ടു പോകും; അറസ്റ്റിലായ സ്ത്രീകളെ പൊലീസുകാര്‍ അപമാനിച്ചെന്നും പരാതി

സര്‍ക്കാര്‍ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണു പുതുവൈപ്പിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എല്‍പിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു സമരസമിതി അറിയിച്ചു. മുന്‍ വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിനു യാതൊരു സാധ്യതയുമില്ലെന്നാണു സമരസമിതിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21ന് തിരുവനന്തപുരത്താണ് ചര്‍ച്ച.
മുമ്പ് നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന ഐഒസിയുടെ എല്‍പിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നു സമരസമിതി തറപ്പിച്ചു പറയുന്നു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ലാത്തിച്ചാര്‍ജിലും കല്ലേറിലും 30 സമരക്കാര്‍ക്കും 10 പൊലീസുകാര്‍ക്കും പരുക്കേറ്റു.
അതെ സമയം തന്നെ സമരം ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതിയുയര്‍ന്നു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത കൃത്യങ്ങള്‍ക്കുള്ള അവസരം പോലും പൊലീസുകാര്‍ നിഷേധിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. ടോയ്‌ലറ്റുകള്‍ വനിതാ പൊലീസുകാര്‍ രാവിലെ തന്നെ പുറത്ത് നിന്ന് പൂട്ടി.
സ്ത്രീകള്‍ സ്റ്റേഷന്‍ പരിസരത്ത് മറ്റ് സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ തുണി കൊണ്ട് മറച്ച് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ പുരുഷ പൊലീസുകാര്‍ അവിടെയെത്തി തുണി എടുത്തുമാറ്റുകയും കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സമരക്കാര്‍ ആരോപിക്കുന്നു. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് ഇവരെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റുകയായിരുന്നു.
സമരക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ഫിഷര്‍മാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ ഹര്‍ത്താലിനോടു മെര്‍ച്ചന്റ് അസോസിയേഷന്‍ സഹകരിക്കുന്നില്ല. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ 21 വരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കലക്ടറെ അറിയിച്ചു.
https://www.facebook.com/Malayalivartha


























