കോഴിക്കോട് ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല, സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബാക്രമണം . കോഴിക്കോട് കുറ്റിയാടിയില്‍ സി.പി.എം നേതാവ് കെ.കെ ദിനേശന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കൂടിയാണ് ദിനേശന്‍.
രണ്ട് ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ദിനേശന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് നേരെയും ബോംബാക്രമണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























